ശ്രീകാന്ത് ചീക്കു
അഭിനേതാവ്: കാസർകോട് ജില്ലയിൽ ബേക്കൽ കോട്ടക്ക് അടുത്ത് അരവത്ത് എന്ന സ്ഥലത്താണ് ശ്രീകാന്ത് ചീക്കുവിൻ്റെ താമസം. ഡിഗ്രി കഴിഞ്ഞ് മൾട്ടിമീഡിയ പഠിച്ച ശ്രീകാന്ത് മലയാളസിനിമയിലേക്ക് എത്തിപ്പെടാൻ ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ‘ന്നാ താൻ കേസ് കൊട്‘ സിനിമയുടെ ഒഡീഷനിൽ എത്തുകയും സെലകറ്റ് ആവുകയും ചെയ്തത്.
‘ന്നാ താൻ കേസ് കൊട്‘ സിനിമയിൽ ‘സ്കെൽട്ടൻ‘ എന്ന നാട്ടുകാരനായിട്ടാണ് ശ്രീകാന്ത് വേഷമിട്ടത്.
സിനിമയിലേക്കെത്തും മുൻപേ ശ്രീകാന്ത് നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. യുവശക്തി അരവത്തിന്റെ നാടകത്തിലൂടെയാണ് നാടകപ്രവർത്തനം തുടങ്ങിയത്. ഇരുട്ട് (Ev ഹരിദാസ് ഡയറക്ടർ), വാലിയന്ററ്, ദ്രൗപതി, ബയലാട്ടം ( സതീഷ് പനയാൽ ഡയറക്ടർ), സ്വതന്ത്ര നായ (ഗിരീഷ് പി.സി പാലം ഡയറക്ടർ), ശൈത്യകാലം (ശ്രീനാഥ് നാരായണൻ ഡയറക്ടർ) ഇങ്ങനെ നീളുന്നു ശ്രീകാന്ത് അഭിനയിച്ച നാടകങ്ങളുടെ ലിസ്റ്റ്. ശൈത്യകാലം‘ നാടകത്തിന് 2021-ൽ ഉത്തർപ്രദേശിലെ ലക്നൗവിൽ വച്ച് നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.
മിമിക്രി കലാകാരൻ കൂടിയായ ശ്രീകാന്ത് 2018 ൽ ഫ്ലവേഴ്സ് ചാനലിൻ്റെ കോമഡി ഉത്സവത്തിൽ മിമിക്രി അവതരിപ്പിച്ചിട്ടുണ്ട്.