ഷുക്കൂർ ചീനമ്മടത്ത്
അഭിനേതാവ്: കാഞ്ഞങ്ങാട്, ഹോസ്‌ദുർഗ് കോടതിയിൽ സീനിയർ വക്കീലായ ചീനമ്മടത്ത് ഷുക്കൂർ എന്ന ഷുക്കൂർ വക്കീൽ ‘ന്നാ താൻ കേസ് കൊട്‘ സിനിമയിലൂടെയാണ് മലയാളസിനിമയിലേക്ക് കടന്ന് വരികയും അറിയപ്പെടുകയും ചെയ്യുന്നത്. പ്രസ്തുത സിനിമയിൽ അദ്ദേഹത്തിൻ്റെ യഥാർത്ഥ പേരായ ഷുക്കൂർ വക്കീൽ എന്ന പേരിൽ തന്നെയായിരുന്നു പ്രത്യക്ഷപ്പെട്ടത്.
Ceeyes Associates എന്ന പേരിൽ കാഞ്ഞങ്ങാട് പ്രവർത്തിച്ചുവരുന്ന ഓഫീസിൽ നിന്നാണ് ഷുക്കൂർ വക്കീൽ പ്രമാദമായ പല കേസുകളും കൈകാര്യം ചെയ്തിട്ടുള്ളത്.
2008 ൽ ജോണി ആൻ്റണി സംവിധാനം ചെയ്ത ‘സൈക്കിൾ‘ എന്ന സിനിമയിൽ ചെറിയ ഒരു സീനിൽ ഷുക്കൂർ വക്കീൽ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ഷീന ഷുക്കൂർ, യൂണിവേഴ്സിറ്റി ഡിപാർട്ട്മെൻ്റിൽ അധ്യാപികയാണ്. നേരത്തെ കോട്ടയം യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലർ ആയിരുന്നു. പിന്നെ മൂന്ന് പെൺമക്കൾ. മൂത്ത മകൾ ഡൽഹിയിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മോൾ ചെന്നെയിൽ പഠിക്കുന്നു. മൂന്നാമത്തെ മകൾ കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.