കമലാക്ഷി ടി വി
Kamalakshi T V
ചെറുവത്തൂർ സ്വദേശിനി. ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ആണ് അഭിനയരംഗത്തേക്ക് കടക്കുന്നത്.. ആൻഡ്രോയിഡ് കുഞ്ഞപ്പനിലേക്ക് തമ്പായിക്കൊരു ജോഡിയായിട്ടാണ് കമലാക്ഷി ടി വി സിനിമയിലേക്കെത്തുന്നത്. തുടർന്ന് ന്നാ താൻ കേസ് കൊട് എന്ന സിനിമയിലും രണ്ട് പേരും ചേർന്ന് തമാശ രംഗമൊരുക്കി. ടെയ്ലർ രഘുവിന്റെ അമ്മക്കഥാപാത്രമായിട്ടാണ് ആൻഡ്രോയിഡിൽ കമലാക്ഷി ജാനകി എന്ന കഥാപാത്രമായി വേഷമിട്ടത്. ജാനകിയുടെ ജേഷ്ഠത്തി ദേവകി ആയാണ് തമ്പായി സിനിമയിൽ അഭിനയിച്ചത്. ഇതേ കഥാപാത്രങ്ങൾ തന്നെയാണ് ജോഡിയായി ന്നാ താൻ കേസ് കൊട് എന്ന സിനിമയിലുമെത്തുന്നത്.
ജാനകിയും ദേവകിയും - പൊതുവാൾജിയുടെ സിനിമാറ്റിക് യൂണിവേഴ്സ് താരങ്ങൾ - | M3DB Cafe