വൈശാഖ് സുഗുണൻ
പി യു സുഗുണന്റേയും ബേബി സുമതിയുടേയും മകനായി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. പയ്യന്നൂർ കോളേജ്, ഗവ.ബ്രണ്ണൻ കോളേജ്, ബ്രണ്ണൻ ബി.എഡ് സെന്റർ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല എന്നിവിടങ്ങളിലായിരുന്നു വൈശാഖിന്റെ വിദ്യാഭ്യാസം. സ്കൂൾ, കോളേജ് പഠനകാലത്ത് കവിതകൾ എഴുതുമായിരുന്നു വൈശാഖിന്റെ കവിതകൾ മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു. കോളേജ് പഠനകാലത്ത് കോളേജ് മാഗസിൻ എഡിറ്ററായിരുന്നു വൈശാഖ്.
ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന സമയത്ത് മാതൃഭൂമിയിൽ വൈശാഖിന്റെ ഭാരതസിംഹം എന്ന കവിത('നരസിംഹം' സിനിമയുടെ പാരിസ്ഥിതിക വായന) പ്രസിദ്ധീകരിച്ചു. തുടർന്ന് മാധ്യമം, ഭാഷാപോഷിണി, ദേശാഭിമാനി തുടങ്ങിയ ആനുകാലികങ്ങളിലൊക്കെ വൈശാഖിന്റെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. ടിക് ടോക് ഉണ്ണി, ലിറ്റിൽ മാസ്റ്റർ തുടങ്ങി രണ്ട് ബാലസാഹിത്യ പുസ്തകങ്ങൾ വൈശാഖ് എഴുതിയിട്ടുണ്ട്.പഠനകാലയളവിൽ ഡോ.എ.പി.ജെ അബ്ദുൾ കലാമിൽ നിന്ന് സാഹിത്യ പ്രതിഭാ പുരസ്കാരം ലഭിച്ചു. കടമ്മനിട്ട കലാലയ കവിത പുരസ്കാരം, പുനലൂർ ബാലൻ കവിത അവാർഡ്, എ.എൻ പ്രദീപ് കുമാർ സ്മാരക കലാലയ കവിതാ പുരസ്കാരം തുടങ്ങി നിരവധിയായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സുഹൃത്തും സിനിമാഭിനേതാവുമായ സുബീഷ് സുധി വഴിയാണ് വൈശാഖ് സിനിമാഗാനരചനയിലേയ്ക്കെത്തുന്നത്. 2018 -ൽ റിലീസ് ചെയ്ത ഓട്ടർഷ എന്ന സിനിമയിലാണ് വൈശാഖ് ആദ്യമായി ഗാനങ്ങൾ എഴുതിയത്. രണ്ട് ഗാനങ്ങളിൽ ആദ്യഗാനം ശരത്തും രണ്ടാമത്തേത് വിശ്വജിത്തുമായിരുന്നു സംഗീതം നൽകിയത്. തുടർന്ന് 18+, ന്നാ, താൻ കേസ് കൊട്, ജേർണി ഓഫ് ലവ് 18+ എന്നിവയുൾപ്പെടെ പത്തിലധികം ചിത്രങ്ങളിൽ ഗാനങ്ങൾ രചിച്ചു.
നവ്യയാണ് വൈശാഖ് സുഗുണന്റെ ഭാര്യ