അനാർക്കലി മരിക്കാർ

Anarkali Marikar
Date of Birth: 
Saturday, 8 February, 1997
ആലപിച്ച ഗാനങ്ങൾ: 1

മലയാള ചലച്ചിത്ര നടി.  1997 ഫെബ്രുവരി 8 ന് നിയാസ് മരിക്കാരുടെയും ലാലിയുടെയും മകളായി കൊച്ചിയിൽ ജനിച്ചു. അനാർക്കലി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. 2016 ൽ ആനന്ദം എന്ന സിനിമയിലാണ് അനാർക്കലി ആദ്യമായി അഭിനയിക്കുന്നത്. 2017 ൽ വിമാനം എന്ന ചിത്രത്തിൽ അഭിനയിച്ചു. 2018 ൽ മന്ദാരം എന്ന സിനിമയിൽ ആസിഫലിയുടെ നായികയായി. 2018 ൽ ഉയരെ എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.  പത്തോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്/ 

അനാർക്കലി മരിക്കാരുടെ സഹോദരി ലക്ഷ്മി മരിക്കാർ നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് എന്ന സിനിമയിൽ ബാല നടിയായി അഭിനയിച്ചിട്ടുണ്ട്. അമ്മ ലാലി പി എം സിനിമകളിൽ സജീവമാണ്.