ലാലി പി എം

Lali PM
Date of Birth: 
Wednesday, 31 March, 1971
ലാലി മരിക്കാർ
ലാലി മരക്കാർ

സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമായ ലാലി പി എം 197l , മാർച്ച് 31 ന് മുഹമ്മദ് ഇസ്മായീൽ ലബ്ബയുടെയും  റംലാബീവിയുടെയും മകളായി കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ജനിച്ചു .യേന്തയാർ  ജെ ജെ മർഫി സ്കൂളിലാണ് പഠനം പൂർത്തിയാക്കിയത് .മകളുടെ സുഹൃത്ത് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച  കുമ്പളങ്ങി നൈറ്റ്സിലൂടെയാണ്  യാദൃശ്ചികമായി സിനിമാരംഗത്തേക്ക് എത്തുന്നത്.കൗതുകകരമായ കാര്യങ്ങളിൽ നമ്പർ വൺ സ്നേഹതീരത്തിൻ്റെ തുടക്കത്തിൽ കത്തഴുതുന്ന സീനിലെ കൈ  തന്റെ  ആണ് എന്നും ലാലി കൗതുകമായി പറയുന്നു.വാപ്പ പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മൂത്ത മകൾ ലക്ഷ്മി മരിക്കാർ നമ്പർ വൺ സ്നേഹതീരത്തി ചൈൽഡ് ആർട്ടിസ്റ്റ് ആയിരുന്നു.ഇപ്പോർ ആഷിഖ് അബുവിൻ്റെ അസിസ്റ്റൻ്റ് ആയി പ്രവർത്തിക്കുന്നു .രണ്ടാമത്തെ മകൾ  അനാർക്കലി മരിക്കാറും നടിയാണ്.