പുള്ളിക്കരിങ്കാളി

പുള്ളിക്കരിങ്കാളി തമ്പാച്യമ്മേ..
ചിറക്കക്കൂലോംമ്പാഴും തമ്പുരാനേ..
നായീംനരനും നരിയുമായി
തംലടിയില്ലാതെ വാഴുന്നൂര്..

കാഞ്ഞ്‌രക്കുരു പോലും കയ്പ്പാടില്ലാ..
കാലിക്കുളമ്പടി പാട്ടാന്നാടാ

ആടംമ്പരെപോയി പാടമ്പാടി..
ആടാനും പാടാനും കൂടമ്പാടീ..
ഉള്ളാലെ ബെള്ളാലേ കാണമ്പാടി
കേക്കണേ കേക്കണേ കുഞ്ഞമ്പാടി..

ഏട്ന്നോ ബന്നോരീ ചെമ്പരുന്ത്
ഓലക്കടിപോലെ ഓനെ റാഞ്ചി

ഓനെപ്പരതിക്കൊണ്ടോള് പാഞ്ഞു..
ആളെറാഞ്ചിപ്പാറി
കാട്വാടുന്നു.
അഞ്ചാണ്ടും കൂടുമ്പം
ആളേ റാഞ്ചും
ആകാശം കീറീറ്റ് ബാളാല്ലെത്തും

ഇന്ന് ഞാൻ നാളെ നീ എന്നുംമ്പാടി
നാട്ടീക്കാരെല്ലാരും പാട്ടുമ്പാടി

ഓളെക്കാണാന്ള്ള
പേടികൊണ്ട്
ചെമ്പരുന്തിന്നും 
പറപറന്ന്..
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Pulli Karinkali