രാകേഷ് ഉഷാർ
ഗവണ്മെന്റ് ഉദ്യോഗസ്ഥനായ(റിട്ടയേഡ്) രഘുനാഥകുമാറിന്റെയും ഉഷാദേവിയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. തൃശ്ശൂർ സി എം എസ് ബോയ്സിലായിരുന്നു രാകേഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കേരലവർമ്മ കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി. അതിനുശേഷം തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം. പിന്നീട് ഏഴു വർഷത്തെ ഇടവേളക്ക് ശേഷം കാലടി സംസ്കൃത സർവകലാശാലയിൽ രണ്ടു വർഷത്തെ MSW പഠനവും പൂർത്തിയാക്കി.
നാടകങ്ങളിൽ പ്രവർത്തിച്ചുകൊണ്ടാണ് രാകേഷ് തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. 2016 ലാണ് സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഒരു ചിത്രത്തിന്റെ തിരക്കഥാ രചനയിൽ തൃശൂർ ഗോപാൽജിയുടെ സഹരചയിതാവായി പ്രവർത്തിച്ചാണ് തുടക്കം. അതിനുശേഷം "ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ സഹായി ആയി പ്രവർത്തിച്ചു. തുടർന്ന് ലിക്വർ ഐലൻഡ് എന്ന ചിത്രത്തിൽ കെ സേതുനാഥിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ചതിനോടൊപ്പം CPO രാകേഷ് ഹരിദാസ് എന്ന കഥാപാത്രമായി അഭിനയിക്കുകയും ചെയ്തു.
രാകേഷ് ഉഷാർ - Gmail