കുഞ്ഞികൃഷ്ണ പണിക്കർ

Kunjikrishna Panikkar

രാമൻ പണിക്കരുടെയും മാണിയുടെയും മകനായി കാസർക്കോഡ് ജില്ലയിലെ ചെറുവത്തൂരിൽ ജനിച്ചു. എസ് എസ് എൽ സി കഴിഞ്ഞാണ് കുഞ്ഞികൃഷ്ണ പണിക്കർ കലാരംഗത്തേക്ക് പ്രവേശിയ്ക്കുന്നത്. തെയ്യം കലാകാരനായ ഉണ്ണികൃഷ്ണ പണിക്കർ നാദസ്വരം, ഓടക്കുഴൽ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെ ചിത്രകാരനായ അദ്ദേഹം ആർട്ട് വർക്കുകളൂം ചെയ്യുന്നുണ്ട്. ന്നാ താൻ കേസ് കൊട് എന്ന സിനിമയിലാണ് കുഞ്ഞികൃഷ്ണ പണിക്കർ ആദ്യമായി അഭിനയിക്കുന്നത്. എസ് ഐ മധുസൂദനൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്..

കുഞ്ഞികൃഷ്ണ പണിക്കർക്ക് ഭാര്യയും രണ്ട് കുട്ടികളൂം ഉണ്ട്.