സുബിൻ മഞ്ഞുമ്മേൽ
എറണാകുളം ജില്ലയിലെ മഞ്ഞുമ്മേലിൽ പള്ളിത്തറ വീട്ടിൽ ജോയിയുടേയും രാജമ്മയുടേയും മകനായി ജനിച്ചു. മഞ്ഞുമ്മേൽ ഗാർഡിയൻ എയ്ഞ്ചൽസ് സ്കൂൾ, ഇടപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സുബിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ചിത്രകലയിൽ ഡിപ്ലോമ നേടി. 1994 -ൽ മഹേന്ദ്രൻ കവലയൂരിന്റെ കീഴിൽ കാട്ടിലെ തടി തേവരുടെ ആന, ചൈതന്യം എന്നീ സിനിമകളിൽ കലാസംവിധാന സഹായിയായിട്ടായിരുന്നു സുബിൻ മഞ്ഞുമ്മേലിന്റെ തുടക്കം. പിന്നീട് കലാ സംവിധായകരായ പ്രേമചന്ദ്രൻ, വത്സൻ, ശ്രീനി, രാധാകൃഷ്ണൻ(RK), ഗംഗൻ തലവിൽ, ഗാന്ധി, ബാവ.. എന്നിവർക്കൊപ്പവും സിനിമയിൽ കലാസംവിധാന സഹായിയായി പ്രവർത്തിച്ചു.
2019 -ൽ സൈനു ചാവക്കാട് സംവിധാനം ചെയ്ത ആൾക്കൂട്ടത്തിൽ ഒരുവൻ എന്ന ചിത്രത്തിൽ നായകനായിക്കൊണ്ടാണ് സുബിൻ അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് നിശബ്ദം, വാഗമണ്ണിലെ പരുന്ത്, എന്നീ മലയാള സിനിമകളിലും ബ്രഹ്മപുരി എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.