ശ്യാം പുഷ്കരൻ

Shyam Pushkaran
കഥ: 7
സംഭാഷണം: 9
തിരക്കഥ: 11

മംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാഷൻ ടെക്നോളജിൽ ബിരുദമെടുത്ത ശ്യാം പുഷ്ക്കരൻ ഫാഷൻ ഡിസൈനറായി തുടക്കമിട്ടെങ്കിലും സിനിമയോടുള്ള ഇഷ്ടം മൂലം വിഷ്വൽ മീഡിയ രംഗത്തെത്തുകയായിരുന്നു. റൂംമേറ്റും സുഹൃത്തുമായ ദിലീഷ് നായർക്കൊപ്പം സാൾട്ട് & പെപ്പർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി. സൂപ്പർ സ്റ്റാറുകളും വില്ലന്മാരുമില്ലാത്ത ഒരു ചെറു ചിത്രമൊരുക്കുക എന്ന ആഗ്രഹം "സാൾട്ട് &പെപ്പറിലൂടെ" അപ്രതീക്ഷിത വിജയമായത്  തിരക്കഥാ രംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ കാരണമായി. ആഷിക് അബു-ദിലീഷ്-ശ്യാം പുഷ്ക്കരൻ-അഭിലാഷ് നായർ ടീമിന്റേതായി പുറത്തിറങ്ങിയ 22FK,ടാ തടിയാ എന്നീ ചിത്രങ്ങൾ മലയാളത്തിലെ ന്യൂജനറേഷൻ സിനിമാ വിഭാഗങ്ങളിൽ മികച്ചതായി കണക്കാക്കപ്പെടുന്നു. ആലപ്പുഴ ജില്ലയിലെ തുറവൂർ സ്വദേശിയാണ് ശ്യാം. ഭാര്യ ഉണ്ണിമായ.