ബിനിഷ ബാലൻ

Binisha Balan

ബിനിഷ ബാലൻ
സഹസംവിധായിക, ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌

വി കെ പ്രകാശ്‌ സംവിധാനം ചെയ്ത "ഒരുത്തീ" എന്ന ചിത്രത്തിൽ സഹസംവിധായികയായിരുന്നു ബിനിഷ ബാലൻ. ഒരുത്തീ, കെട്ട്യോളാണെന്റെ മാലാഖ തുടങ്ങിയ സിനിമകളിലും ധാരാളം പരസ്യചിത്രങ്ങളിലും വിവിധ കഥാപാത്രങ്ങൾക്കായി ഡബ്ബിംഗ്‌ കലാകാരി എന്ന നിലയിലും ബിനിഷ പ്രവർത്തിച്ചിട്ടുണ്ട്‌. മലയാളം, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകൾ ഭംഗിയായി കൈകാര്യം ചെയ്യാനുള്ള ബിനിഷയുടെ കഴിവ്‌ ഈ മൂന്നു ഭാഷകളിലായുള്ള പരസ്യചിത്രങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. ഏഷ്യാനെറ്റ്‌ കേബിൾ വിഷനിലെ ഓണം ദിന പ്രത്യേക പരിപാടികളിൽ അവതാരകയുമായിരുന്നു ബിനിഷ.

യൂറ്റ്യൂബ്‌ ചാനലിനായി "വരവേൽപ്‌", "പീരീഡ്സ്‌ ഉടായിപ്പ്‌" എന്നീ ഹ്രസ്വചിത്രങ്ങൾ ബിനിഷ സംവിധാനം ചെയ്തിട്ടുണ്ട്‌.