വിഷ്ണു രാഘവ്

Vishnu Raghav
വിഷ്ണു ജി രാഘവ്
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

തിരുവനന്തപുരം സ്വദേശി. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും സിവിൽ എഞ്ചിനീയറിംഗ് പാസ്സായ ശേഷം ചെന്നൈയിലെ ഐടി ജോലിയിൽ പ്രവേശിച്ചു.എന്നാൽ സിനിമാ മോഹം കൊണ്ട് ഐടി മേഖല ഉപേക്ഷിച്ച് സിനിമയിൽ എത്തിയതാണ് വിഷ്ണു ജി രാഘവ്. വിഷ്ണു ആദ്യമായി മുഖം കാണിക്കുന്നത് ജി സുരേഷ് കുമാറിന്റെ സഹോദരീ ഭർത്താവായ ശ്രീ ഡി ചന്ദ്രസേനൻ നായർ നിർമ്മിച്ച് ഹരികുമാർ സംവിധാനം നിർവ്വഹിച്ച പുലർവെട്ടം എന്ന കുട്ടികളുടെ സിനിമയിലാണ്. അതിനുശേഷം ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്, തീവ്രം, പകിട, സാരഥി, പുഴു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് സംവിധാന രംഗത്തേക്ക് വരുന്നത്. രണ്ടു വർഷം മുമ്പ് ആസിഫ് അലി- മഡോണ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു ആദ്യത്തേത്. കോവിഡ് കാലമായതിനാലും ദുബായിൽ ചിത്രീകരണം വേണ്ടി വന്നതിനാലും ആ പ്രോജക്ട് മാറ്റി വയ്ക്കേണ്ടി വന്നു.

ബാലതാരമായി ആദ്യ സിനിമക്ക് ശേഷം 2012ലെ "ഓർക്കുട്ട് ഒരു ഒരു ഓർമക്കൂട്ട്" എന്ന സിനിമയിലൂടെ അഭിനേതാവായി രംഗത്തെത്തി. "തീവ്രം" എന്ന സിനിമയിലെ ഡോ. റോയ് എന്ന കഥാപാത്രം ശ്രദ്ധേയമായിരുന്നു. 

2021ൽ ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവർ കേന്ദ്രവേഷങ്ങളിൽ പുറത്തിറങ്ങിയ വാശി എന്ന സിനിമയിലൂടെ സംവിധായകനായും അരങ്ങേറി. രണ്ടാമത് ചിത്രത്തിന്റെ പണിപ്പുരയിലാണ്. 

സ്റ്റിൽ ഫോട്ടോഗ്രാഫറും ചലച്ചിത്ര ഗ്രന്ഥകർത്താവും ചരിത്രകാരനുമായ ആർ ഗോപാലകൃഷ്ണനാണ് പിതാവ്, സുശീല ഗോപാലകൃഷ്ണൻ ആണ് ‌മാതാവ്. 2018ൽ വിവാഹിതനായ വിഷ്ണുവിന്റെ ഭാര്യ മീര എംടെക്ക് ബിരുദധാരിയാണ്.

വിഷ്ണുവിന്റെ  ഫേസ്ബുക്ക്