പ്രിയൻ കുളത്തൂർ
| Attachment | Size |
|---|---|
| 97.99 KB |
പത്തനം തിട്ട ജില്ലയിൽ, കുളത്തൂർ പ്രദേശത്തെ കാർത്തിക ഭവനത്തിൽ ആർ. കെ. രാഘവന്റെയും എം കെ കാർത്യായനിയുടെയും മകനായി 1973 ൽ ജനിച്ചു.
ഗവ. എൽ . പി സ്‌കൂൾ, കുളത്തൂർ, സെന്റ് ജോസഫ് ഹൈസ്‌കൂൾ, കുളത്തൂർ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് തിരുവനന്തപുരം എ കെ സ്‌കൂൾ ഓഫ് ആർട്ട്സിൽ നിന്ന് ഡ്രോയിങ് & പെയിന്റിങ് എന്നിവയിൽ ചിത്രകലാ പഠനവും പൂർത്തിയാക്കി.
അഞ്ചു തവണ ദേശീയ പുരസ്കാരം നേടിയ കലാസംവിധായകൻ (Late ) കൃഷ്ണമൂർത്തി& അസോസിയേറ്റ് ആർട്ട് ഡയറക്ടർ ടി എസ് ഹരി എന്നിവരാണ് കലാസംവിധാനത്തിൽ ഗുരു. സുഹൃത്തായ സാബുറാം (കലാസംവിധായകൻ ) മുഖേന സിനിമാ കലാ സംവിധാനത്തിൽ "കുലം" എന്ന സിനിമയിലൂടെ കലാ സംവിധാനത്തിൽ അസിസ്റ്റന്റായി പ്രവേശിച്ചു. ശേഷം നിരവധി സിനിമകളിൽ അസിസ്റ്റന്റായും അസോസിയേറ്റായും പ്രവർത്തിക്കുന്നു.
ചിത്രക്കുഴൽ (2010), കുടുംബശ്രീ ട്രാവൽസ് (2011) എന്നീ സിനിമകളുടെ കലാസംവിധായകൻ (Art Director ) ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അബിത, മക്കൾ അമൽ, അമിത


