ഇമ്രാൻ സയീദ്
കോഴിക്കോട് സ്വദേശി. 1996 മെയ് 18ന് ജനനം. കോഴിക്കോട് മാനാഞ്ചിറ മോഡൽ സ്കൂൾ , ജെ ഡി റ്റി പോളിടെക്നിക് സ്കൂൾ വെള്ളിമാട്കുന്ന് എന്നിവിടങ്ങളിൽ പഠനം.ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമൊക്കെ ചെയ്ത പെർഫോമൻസുകളുടെ അടിസ്ഥാനത്തിലാണ് സംവിധായകൻ ശരത് വെയിലെന്ന സിനിമയിലെ പ്രധാന കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത്. വീട്ടിൽ അറിയാതെ ആണ് ഇമ്രാൻ സിനിമയിൽ അഭിനയിക്കുന്നതും. കുമ്പളങ്ങി നൈറ്റ്സിലെ ഷെയ്ൻ നിഗവും സൗബിൻ ഷാഹിറുമൊത്തുള്ള കോമ്പിനേഷൻ സീനിന്റെ ഇന്റഗ്രാം റീൽ പെർഫോമൻസ് കണ്ടതാണ് സംവിധായകൻ ശരത്ത് തന്റെ സിനിമയിൽ ഷെയ്‌ന്റെ ചേട്ടൻ കഥാപാത്രമായി സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നായി കാസ്റ്റ് ചെയ്യുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയ ശേഷമാണ് വീട്ടിൽ അറിയുന്നത്, എന്നിരിക്കിലും സിനിമയിൽ അഭിനയിക്കാൻ പ്രത്യേകിച്ച് പ്രോത്സാഹനമൊന്നും വീട്ടിൽ നിന്ന് ലഭിച്ചില്ല എന്നാണ് ഇമ്രാൻ പറയുന്നത്. നിലവിൽ കൊച്ചിയിലാണ് ഇമ്രാൻ താമസിക്കുന്നത്
വിലാസം : തൗഹീദ്, പുതിയങ്ങാടി, കെസി റോഡ്, കോഴിക്കോട് പി.ഒ, പിൻ : 673021
ഇമ്രാൻ സയിദിന്റെ ഇമെയിൽ അഡ്രസ് | ഇൻസ്റ്റഗ്രാം പേജ്