പി ശിവദാസ്

Shivadas
Shivadas-m3db.jpg
Date of Birth: 
Saturday, 20 June, 1970
ശിവദാസ് കണ്ണൂര്‍
കണ്ണൂർ ശിവദാസ്

1970 ജൂൺ 5 -ന് വി വി കേശവൻ നമ്പീശന്റെയും (Late) പന്തീരടി ശാരദയുടെയും മകനായി ചെന്നൈയിൽ ജനിച്ചു. മട്ടന്നൂർ ടെക്നിക്കൽ ഹൈസ്ക്കൂളിലായിരുന്നു ശിവദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം. മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ നിന്നും ബികോം ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. 1988 -ൽ മട്ടന്നൂർ പഞ്ചവാദ്യ  സംഘത്തിൽ ചെറുതാഴം കുഞ്ഞിരാമൻ മാരാർ, ചെറുതാഴം ചന്ദ്രൻ എന്നിവരുടെ ശിഷ്യത്വത്തിൽ ശിവദാസ് ചെണ്ട, തായമ്പക പഠിച്ചിരുന്നു..മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിന്റെ കൂടെ അമ്പലങ്ങളിൽ പരിപാടികൾക്ക് അദ്ദേഹം പോവാറുണ്ട്..മട്ടന്നൂർ കോളജ് മാഗസിൻ എഡിറ്ററയും പ്രവർത്തിച്ചിട്ടുണ്ട്.

2017 -ൽ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് ശിവദാസ് അഭിനയരംഗത്ത് എത്തുന്നത്. കാസർക്കോടുകാരായ പോലീസുകാരെ ആവശ്യമുണ്ടെന്ന "തൊണ്ടിമുതലും ദൃക്സാക്ഷിയും" സിനിമയുടെ കാസ്റ്റിങ് കോൾ കണ്ട് മരുമകൻ ഫേസ്ബുക്കിൽ നിന്നും ശിവദാസിന്റെ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. എഴുന്നൂറോളം പേരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെട്ടതോടെയാണ് ശിവദാസിന് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ അഭിനയിയ്കുന്നതിനുള്ള അവസരം ലഭിച്ചത്. തുടർന്ന്  ഈട, ഒ.പി160/18 കക്ഷി:അമ്മിണിപ്പിള്ള, കനകം കാമിനി കലഹം എന്നിവയുൾപ്പെടെ ഇരുപത്തിയഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

2016 -ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയിട്ടുള്ള ശിവദാസ് പോലീസിൽ സബ്ബ് ഇൻസ്പെകറ്ററായി ജോലിചെയ്യുന്നു. ശിവദാസിന്റെ ഭാര്യ സ്മിത. രണ്ടു മക്കൾ സാരംഗ്, സംയുക്ത. മരുമകൻ ഡോക്റ്റർ അരുൺ.

ശിവദാസിന്റെ Facebook