ആനന്ദ് രാജേന്ദ്രൻ
തിരുവനന്തപുരം സ്വദേശിയായ ആനന്ദ് രാജേന്ദ്രൻ ചെറുപ്പം മുതലേ കലയോടും ഗ്രാഫിക് ഡിസൈനിംഗിനോടും ആഭിമുഖ്യം പുലർത്തിയിരുന്നു. തന്റെ ക്രിയേറ്റീവ് സ്ഥാപനമായ 'ടി.ജി. എന്റർടൈൻമെന്റ് സ്റ്റുഡിയോസ്' (TG Entertainment Studios) വഴി മലയാളത്തിലെ നിരവധി ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പബ്ലിസിറ്റി ഡിസൈനുകൾ നിർവ്വഹിച്ച അദ്ദേഹം 2017 -ലാണ് ചലച്ചിത്രലോകത്തിലെ തന്റെ കരിയർ ആരംഭിക്കുന്നത്.
പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയുടെ ഡിസൈൻ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് അയ്യപ്പനും കോശിയും, ലൂസിഫർ, സി ബി ഐ 5 ദി ബ്രെയിൻ, ഉടൽ, L2 , എമ്പുരാൻ എന്നിവയുൾപ്പെടെ നിരവധി സിനിമകളുടെ ഡിസൈനുകൾ നിർവഹിച്ചു. വേറിട്ട ഡിസൈനുകളിലൂടെ തന്റെ സർഗ്ഗാത്മകത തെളിയിച്ച ആനന്ദ്, കേവലം ഒരു പരസ്യത്തിനുമപ്പുറം സിനിമയുടെ ഇതിവൃത്തത്തെയും അന്തസ്സത്തയെയും ലളിതവും മനോഹരവുമായ ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യം പുലർത്തുന്നുണ്ട്.


