ആൻ ശീതൾ

Ann Sheetal
Date of Birth: 
ചൊവ്വ, 2 August, 1994

1994 ഓഗസ്റ്റ് 2 ന് കൊച്കിയിൽ ജനിച്ചു. കൊച്ചിൻ കേന്ദ്രീയ വിദ്യാലയയിലായിരുന്നു ആൻ ശീതളിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എറണാംകുളം സെന്റ്തെരേസാസ് കോളേജിൽ നിന്നും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദമെടുത്തു. അതിനുശേഷം മുംബൈ ബാരി ജോൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയ കോഴ്സ് പഠിച്ചു. കൂടാതെ ആൻ ശീതൾ ഫോട്ടോഗ്രഫിയും പെയിന്റിംഗും അഭ്യസിച്ചിട്ടുണ്ട്. 

2012 ൽ ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലൂടെയാണ് ആൻ ശീതൾ അഭിനയരംഗത്തേയ്ക്കെത്തുന്നത്. പിന്നീട് എസ്ര യിൽ അഭിനയിച്ചു. തുടർന്ന് ഇഷ്ക് എന്ന സിനിമയിൽ നായികയായി. തുടർന്ന് രണ്ട് മലയാളചിത്രങ്ങളിലും Kaalidas എന്ന തമിഴ് ചിത്രത്തിലും, Kinnerasani എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു.