പ്രിയ ആനന്ദ്

Priya Anand

  ആന്ധ്ര സ്വദേശിയായ അച്ഛന്റെയും തമിഴ്നാട് സ്വദേശിയായ അമ്മയുടെയും മകളായി ചെന്നൈയിൽ ജനിച്ചു. ചെന്നൈയിലും ഹൈദരാബാദിലുമായിട്ടായിരുന്നു പ്രിയ ആനന്ദ് പഠിച്ചതും വളർന്നതും. ഉന്നതപഠനത്തിനായി യുഎസിലേയ്ക്ക് പോയ പ്രിയ ന്യൂയോർക്കിലെ യൂണിവേഴ്സിറ്റി ആൽബനിയിൽ നിന്നും കമ്യൂണിക്കേഷൻ. ജേർണലിസം, ആഫ്രിക്കൻ സ്റ്റഡീസ് എന്നിവ പഠിച്ചു. വിദ്യാഭാസം പൂർത്തിയാക്കിയതിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ പ്രിയ മോഡലിംഗ് ചെയ്യാൻ തുടങ്ങി.

മോഡലിംഗിലൂടെ ശ്രദ്ധിയ്ക്കപ്പെട്ടതിനുശേഷമാണ് സിനിമയിൽ അവസരം ലഭിയ്ക്കുന്നത്. 2009 ൽ വാമനൻ എന്ന തമിഴ് ചിത്രത്തിൽ നായികയായിക്കൊണ്ടാണ് പ്രിയ ആനന്ദ് അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2010 ൽ ലീഡർ എന്ന സിനിമയിലൂടെ തെലുങ്കിലും തുടക്കം കുറിച്ചു. 2015 ൽ എസ്ര എന്ന സിനിമയിൽ നായികയായിക്കൊണ്ടാണ് പ്രിയ മലയാളത്തിലെത്തുന്നത്.  അതിനുശേഷം 2017 ൽ കായംകുളം കൊച്ചുണ്ണി 2018 യിൽ നായികയായി. 2018 ൽ കോടതിസമക്ഷം ബാലൻ വക്കീൽ  എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴ്, തെലുങ്ക്,കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി മുപ്പതിലധികം സിനിമകളിൽ പ്രിയ ആനന്ദ് അഭിനയിച്ചിട്ടുണ്ട്.