മൗനങ്ങൾ മിണ്ടുമൊരീ

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്...
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്...
ഇതുവരെ തിരയുവതെല്ലാം...
മനസിനിതളിൽ അരിയ ശലഭമായ് വരവായ്...
ഇന്നെൻ നെഞ്ചം നീലാകാശം...

പരിചിതമേതോ... പരിമളമായീ...
അറിയുകയായ്‌ ഞാൻ എന്നിൽ നിന്നേ...
വെറുതെയലഞ്ഞൂ... എന്നാലരികിലിതാ നീ...
എന്നെ തഴുകിയുണർത്താനെങ്ങോ നിന്നൂ... 
പ്രേമത്താൽ മാത്രം മിഴികളിൽ വിടരും...
പേരില്ലാ പൂക്കൾ കാണുകയായ് ഞാൻ...
അറിയുവതാരാണാദ്യം മൊഴിയുവതാരാണാദ്യം 
അനുരാഗത്തിൻ മായാമന്ത്രം കാതിൽ...
ഇന്നെൻ നെഞ്ചം നീലാകാശം...

ഹൃദയമിതെതോ... പ്രണയനിലാവിൽ...
അലിയുകയായീ വെൺമേഘമായ്...
ഒരു ചെറു സൂര്യൻ പോലെ മിനുങ്ങീ...
ഹിമകണമാമെൻ മോഹം മെല്ലേ...
ആഴത്തിൽ മീനായ്‌ നീന്തി വരൂ നീ...
ആകാശം നീളെ പാറി വരൂ നീ...
പടരുകയാണെങ്ങും തെളിയുകയാണെൻ 
മിഴിയോരത്തിൽ നിന്റെ രാഗോന്മാദം...
ഇന്നെൻ നെഞ്ചം നീലാകാശം...

മൗനങ്ങൾ മിണ്ടുമൊരീ നേരത്ത്...
മോഹങ്ങൾ പെയ്യുമൊരീ തീരത്ത്...
ഇതുവരെ തിരയുവതെല്ലാം...
മനസിനിതളിൽ അരിയ ശലഭമായ് വരവായ്...
ഇന്നെൻ നെഞ്ചം നീലാകാശം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounangal Mindumoree

Additional Info

Year: 
2016

അനുബന്ധവർത്തമാനം