ഏതേതോ
ഏതേതോ
കാണാതേതോ കനവിന്നീറൻ കണിയാകവേ
ആരാരോ
പുലരിത്തൂവൽ പ്രണയച്ചിറകിൽ ഇഴചേർക്കവേ
വാനം പെയ്യും മുകിലിൻ ഹൃദയമോ
രാവിൽ പൂക്കും വാർമതിയുടെ പ്രണയമോ
നറുപൂവിതളിൽ ചുടുചുംബനമായ്
പുലർവേളയിലണിയുന്നൊരു മഴനീർകണമോ
തെളിനീരഴകായ് പുഴയൊഴുകാൻ
ശിലയിൽനിന്നുറവേകിയ പ്രണയം നീയാണോ
മാരിവില്ലിന്നിതു പുതുനിറമോ
മിഴിയിലൊരു പുതിയ പുലരിമഴ നിറയെ
നൂറു പൊൻകതിര് വിരിയുകയോ
അരികിലൊഴുകിവരുമീമൊഴികേൾക്കേ
ആരോ നീയാരോ
പുതുമനിറയുമഴകിനരിയ തീരം
തീർക്കുന്നീ നേരം
മഴനൂലണിയും പുതുനാമ്പുകളിൽ
ഒളിമിന്നിയ പുതുപൂമുഖമതിലും നീയോ
പ്രണയാതുരമായ് കുയിൽ പാടിടുമീ
കളകൂജനമതിലുള്ളൊരു പ്രണയം നീയാണോ
മൂകമീ ചിരിയിലുണരുകയോ
ഹൃദയമധുനിറയെ വഴിയുമൊരു പ്രണയം
ജീവനിൽ കുളിരുപകരുകയോ
നിലവിലലയിളകുമീ മിഴി കാൺകേ
ആരോ നീ ആരോ
ഉയിരിനുയിരിൽ പ്രണയവർണജാലം
തീർക്കുന്നീ നേരം
ചിറകാർന്നുണരും കുളിരോർമ്മകളിൽ
കുറുകുന്നൊരു മൃദുമന്ത്രണമതിലും നീയോ
അറിയാതറിയും ഒരു പൂങ്കനവിൻ
ഋതുശോഭയിലുയിരേകിയൊരമൃതം നീയാണോ
ഏതേതോ
ഏതേതോ
കാണാതേതോ കനവിന്നീറൻ കണിയാകവേ
ആരാരോ
പുലരിത്തൂവൽ പ്രണയച്ചിറകിൽ ഇഴചേർക്കവേ
വാനം പെയ്യും മുകിലിൻ ഹൃദയമോ
രാവിൽ പൂക്കും വാർമതിയുടെ പ്രണയമോ
നറുപൂവിതളിൽ ചുടുചുംബനമായ്
പുലർവേളയിലണിയുന്നൊരു മഴനീർകണമോ
തെളിനീരഴകായ് പുഴയൊഴുകാൻ
ശിലയിൽനിന്നുറവേകിയ പ്രണയം നീയാണോ