ഫറാസ് എസ് അഹമ്മദ്

Faras S Ahammed
മാസ്റ്റർ ഫരാസ്
മാസ്റ്റർ ഫറാസ്
Master Faras

തിരുവനന്തപുരം സ്വദേശി. 2004 ഫെബ്രുവരി 25ന് സമീർ അഹമ്മദിന്റെയും ശബ്നയുടേയും രണ്ട് മക്കളിൽ മൂത്തപുത്രനായി ജനിച്ചു. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പഠനം. നിലവിൽ 12-ആം ക്ലാസിൽ പഠിക്കുന്നു. 2017ൽ മഹേഷിന്റെ പ്രതികാരത്തിനു വേണ്ടി പപ്പായ മീഡിയ നടത്തിയ ഒഡീഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടാണ് സിനിമയിൽ അലസിയർ കൈകാര്യം ചെയ്ത ബേബിച്ചേട്ടന്റെ മകൻ കഥാപാത്രമായി ഫറാസ് സിനിമയിലേക്കെത്തുന്നത്. തുടർന്ന് പുള്ളിക്കാരൻ സ്റ്റാറാ സിനിമയിൽ ഒരു ചെറിയ വേഷവും ( ജനഗണയിൽ ജ ആണോ ഗ ആണോ എന്ന് ചോദിക്കുന്ന കുട്ടി) , ലെച്ച്മി എന്ന സിനിമയിലെ വേഷവും ചെയ്തു, ടി കെ രാജീവ്കുമാർ സംവിധാനം ചെയ്ത 2017 IIFK സിഗ്നേച്ചർ മൂവിയിൽ പ്രധാന കഥാപാത്രവുമായി അഭിനയിച്ചു. 

ഫറാസിന്റെ ചെറിയച്ഛൻ സജീർ അഹമ്മദ് സിനിമാ നിർമ്മാതാവാണ്. അദ്ദേഹം നിർമ്മിച്ച ലെച്ച്മി എന്ന ചിത്രത്തിൽ ഫറാസ് ഒരു ഡ്യൂവൽ പേഴ്സണാലിറ്റി ഉള്ള പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ടി കെ രാജീവ് കുമാറിന്റെ ബർമുഡ എന്ന ചിത്രത്തിൽ ഒരു ചെറുവേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഫറാസിന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരത്തിൽ ഷൂട്ടിംഗിനു കൂടെയെത്തിയ പിതാവ് സമീർ അഹമ്മദും ഒന്ന് രണ്ട് സീനുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് കൗതുകമാണ്.

അഭിനയത്തിനു പുറമേ ഡൂഡിൽ ആർട്ടിസ്റ്റുമായ ഫറാസിന്റെ ഇൻസ്റ്റഗ്രാം പേജിവിടെ | ഇമെയിൽ വിലാസമിവിടെ