സമീര സാബു

Sameera Sabu

അവൾ തൊടിയെല്ലാം നനച്ചിട്ട് തുടു വേർപ്പും തുടച്ചിട്ട് 
അരയിൽ കൈ കുത്തി നിൽക്കും പെണ്ണ്.
മഹേഷിന്റെ പ്രതികാരമെന്ന സിനിമയിലെ ഹിറ്റായ  ഇടുക്കി ഗാനരംഗത്തിൽ ശ്രദ്ധേയായ പെൺകുട്ടി സമീര.

സമീര ‌നിലവിൽ ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിൽ ആറാം ക്ലാസിൽ പഠിക്കുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ സബ്‌ജില്ലയിൽ നൃത്തത്തിന് ഒന്നാം സമ്മാനം വാങ്ങിയ സമീര നിലവിലും നൃത്തം പരിശീലിച്ച് പെർഫോം ചെയ്യുന്നു. മാതാവ് അമ്പിളി ‌മൂന്നാറിലെ ഒരു സ്കൂളിൽ നൃത്താധ്യാപികയായി ജോലി നോക്കുന്നു. പിതാവ് സാബു ഇടുക്കി ഇരുപതിലേറെ വർഷക്കാലം ഗാനമേള ട്രൂപ്പുകളിൽ സജീവസാന്നിധ്യമായിരുന്നു. മരിയൻ കോളേജ് കുട്ടിക്കാനത്ത് ഡിഗ്രി മൂന്നാം വർഷം പഠിക്കുന്ന അരവിന്ദ് സാബു സമീറയുടെ സഹോദരനാണ്. 

സിനിമയിൽ മെംബർ താഹിറിന്റെ മകളാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ഭാര്യയായി വേഷമിട്ട തട്ടക്കാരി അമ്പിളിയുടെ ശരിക്കുമുള്ള മകൾ സമീര സാബുവാണെന്നതാണ് ഒരു ഡ്രിഗ്രി കൂടുതൽ ശരിയായ വിവരം. മെംബർ താഹിറിന്റെ ഭാര്യയുടെ റോളിനു വേണ്ടി ലൊക്കേഷൻ മാനേജരായ ബഷീർ ഇടുക്കി ( സിനിമയിൽ ജാഫർ ഇടുക്കിയുടെ ജേഷ്ഠൻ കുര്യച്ചൻ ) വഴിയാണ് അമ്പിളി സിനിമയിലേക്കെത്തുന്നത്. ഒരു ആൺകുട്ടിയേക്കൂടി സിനിമയിലേക്ക് തിരഞ്ഞുവെങ്കിലും പകരം ‌അമ്പിളിയുടെ മകൾ സമീരയെന്ന പെൺകുട്ടിയെ അവസാനം ഫൈനലൈസ് ചെയ്തു.

ഇടുക്കി ജില്ലയേപ്പറ്റി വന്ന ഒരു PSC ചോദ്യത്തിൽപ്പോലും വന്ന ചിത്രം സമീരയുടേതായിരുന്നു എന്നത് കൗതുകമാണ്. 

സമീരയുടെ ചില നൃത്തങ്ങൾ ഇവിടെക്കാണാം