ലിജോമോൾ ജോസ്

Lijomol Jose

ഇടുക്കി പീരുമേട് സ്വദേശിനി..ബിസിനസുകാരനായ രാജീവിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായ ലിസമ്മയുടേയും മകളായി ജനിച്ചു. ഇടുക്കിയിൽത്തന്നെ മരിയഗിരി ഇം എം എച്ച് എസ് എസ് പീരുമേട് സ്കൂളിൽ  പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കൊച്ചിയിലെ അമൃത സ്കൂൾ ഓഫ് ആർട്സിൽ നിന്ന് വിഷ്വൽ മീഡിയയിൽ ബി എസ്‌ സി ബിരുദം പൂർത്തിയാക്കി. ജയ്ഹിന്ദ് ടിവിയിൽ സബ് എഡിറ്ററായി രണ്ട് വർഷക്കാലം ജോലി ചെയ്തു. ഇക്കാലയളവിൽ "മഹേഷിന്റെ പ്രതികാരം" എന്ന സിനിമയുടെ ഒഡീഷനിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. 

അഭിനയത്തിൽ മുൻപരിചയമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആദ്യ സിനിമയിൽ "സോണിയ" എന്ന കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ലൈബ്രറി സയൻസിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കി. അനിയത്തി ലിയ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദത്തിനു പഠിക്കുന്നു.