ശേഖർ മേനോൻ

Shekhar Menon

മലയാള ചലച്ചിത്ര നടൻ.  രാധാകൃഷ്ണന്റെയും അംബികദേവിയുടെയും മകനായി ജനിച്ചു. സൗണ്ട് എഞ്ചിനീയറാണ് ശേഖർ മേനോൻ. 2001 ലാണ് അദ്ദേഹം  ഡി ജെ ആയി വർക്ക് ചെയ്യാൻ തുടങ്ങുന്നത്.  2012 ൽ ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ ആയിരുന്നു ശേഖർ മേനോൻ അഭിനയിച്ച ആദ്യ ചിത്രം. ആഷിക്ക് അബുവിന്റെ സാൾട്ട് & പെപ്പർ ചിത്രത്തിലെ "ആനക്കള്ളൻ.. എന്ന റീമിക്സ് ഗാനം ചെയ്തത് ശേഖർ മേനോനാണ്. പറവ, നയൺ.. എന്നീ സിനിമകളിൽ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. 500 ൽ പരം വേദികളിൽ ഡി ജെ ചെയ്തിട്ടുള്ളയാളാണ് ശേഖർ മേനോൻ.

2008 ലാണ് ശേഖർ മേനോൻ വിവാഹിതനായത്. ഭാര്യയുടെ പേര് മായ.