അമർ രാമചന്ദ്രൻ
രാമചന്ദ്രന്റെ മകനായി കൊച്ചിയിൽ ജനിച്ചു. സ്ക്കൂൾ പഠനശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദവും മണിപ്പാൽ കസ്തുർഭ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോളേജ് ജീവിതത്തിൽ ഫുട്ബോളിലും ക്രിക്കറ്റിലും മികവുപുലർത്തിയിരുന്ന ഒരേ സമയം ക്രിക്കറ്റ് ടീമിന്റെയും ഫുട്ബോൾ ടീമിന്റെയും നായകനായിരുന്നു. സ്ക്കൂൾ പഠനകാലം മുതലേ ഒരു നടനാകണമെന്ന് ആഗ്രഹമുണ്ടായിരുന്ന അമൽ പഠനശേഷം ഡോക്ടറായി ജോലി ലഭിച്ചതിനുശേഷമാണ് അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്.
2015 -ൽ രാജമ്മ@യാഹു എന്ന സിനിമയിലാണ് അമർ രാാമചന്ദ്രൻ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് കവി ഉദ്ദേശിച്ചത് ?, ഓട്ടർഷ എന്നിവയുൾപ്പെടെ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഗോൾഡ് കോയിൻസ് എന്ന ചിത്രത്തിന്റെ നിർമ്മാതാവുമാണ് അമർ രാമചന്ദ്രൻ.
ഗൈനക്കോളജിസ്റ്റ്, ലാപ്രോസ്കോപ്പിക് സർജനാണ് അമർ രാമചന്ദ്രൻ പത്തു വർഷമായി മെഡിക്കൽ ടീച്ചിങ് എക്സ്പീരിയൻസ് ഉള്ള അമർ അഭിനയത്തോടൊപ്പം ജോലിയും തുടർന്നുപോരുന്നു.