ദേവൻ മഠത്തിൽ
പി കെ രാധാകൃഷ്ണന്റേയും ഗിരിജ രാധാകൃഷ്ണന്റേയും മകനായി കോട്ടയം ജില്ലയിലെ മണർക്കാട് ജനിച്ചു. കഴക്കൂട്ടം സൈനിക് സ്കൂൾ, എംജിഎം എൻ എസ് എസ് ളാക്കാട്ടൂർ എന്നിവിടങ്ങളിലായിരുന്നു ദേവന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനിൽ നിന്നും മൾട്ടിമീഡിയ, ഫിലിം, ടെലിവിഷൻ എന്നിവയിൽ ബിരുദം നേടി.
അതിനുശേഷം ഏഷ്യാനെറ്റിൽ ജോലിക്ക് കയറിയ ദേവൻ ചാനലിന്റെ ന്യൂഡൽഹി, തിരുവനന്തപുരം സ്റ്റുഡിയോകളിൽ സീനിയർ ക്യാമറാമാനായി. ഏഷ്യാനെറ്റിലെ • 'യാത്ര', 'കവർ സ്റ്റോറി', 'ഡ്രീം ഹോം', 'സ്മാർട്ട് ഡ്രൈവ്', 'പോയിൻ്റ് ബ്ലാങ്ക്', 'കണ്ണാടി' തുടങ്ങിയ പ്രധാന പ്രോഗ്രാമുകളിൽ
ക്യാമറാമാനായി പ്രവർത്തിച്ചിരുന്നു. 2016 -ലെ അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ കവറേജിനായി ചാനലിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. പ്രശസ്ത പരസ്യചിത്ര സംവിധായകൻ മാത്യു പോളിന്റെ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചിരുന്നു.
2015 -ൽ രാജമ്മ@യാഹു എന്ന സിനിമയിൽ പ്രശസ്ത ഛായാഗ്രാഹകൻ എസ് കുമാറിന്റെ അസിസ്റ്റ്ന്റായിട്ടാണ് ദേവൻ മഠത്തിൽ സിനിമാഛായാഗ്രഹണ മേഖലയിൽ പ്രവേശിയ്ക്കുന്നത്. ഭൂതകാലം, ഉള്ളൊഴുക്ക് എന്നിവയുൾപ്പെടെ ഏഴ് സിനിമകളുടെ ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ചു. കൂടാതെ വിമാനം എന്ന സിനിമയുടെ സംവിധാന സഹായിയായിരുന്നു. ഒടിടി റിലീസ് ചെയ്ത കറി & സൈനേഡ് എന്ന ഡോക്യുമെന്റ്രിയുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
ദേവന്റെ ഭാര്യ ആരതി ദേവൻ.(രജിസ്‌ട്രേഡ് നേഴ്സ് UK).