കിരൺ രാജ്

Kiran Raj

മലയാള ചലച്ചിത്ര നടൻ. മോഡലിംഗിലൂടെയാണ് കിരൺരാജ് തന്റെ കരിയർ തുടങ്ങുന്നത്. ബാംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിലായി ഏഴ് വർഷത്തോളം മോഡലിംഗ് മേഖലയിൽ പ്രവർത്തിച്ചു. റാമ്പ് ഷോകളിലും പ്രിന്റ്ഡ് ആഡുകളിലുമെല്ലാം  മോഡലായി. 2004 ൽ ജോഷി സംവിധാനം ചെയ്ത റൺവേ എന്ന സിനിമയിലൂടെയാണ് കിരൺ രാജ് അഭിനയ രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തസ്ക്കരവീരൻ, ദി ടൈഗർ, കീർത്തിചക്ര, മാടമ്പി.. എന്നിവയുൾപ്പെടെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സിനിമകൾ കൂടാതെ സീരിയലുകളിലും കിരൺ രാജ് അഭിനയിച്ചിട്ടുണ്ട്. 

കിരൺ രാജിന്റെ ഭാര്യയുടെ പേര് ദീപ. രണ്ടു മക്കളാണ് അവർക്കുള്ളത്. ൠതിക, ധ്രുവ് രാജ്.