നോബി മാർക്കോസ്
1985 -ൽ മാർക്കോസിന്റെയും സെൽവരത്നത്തിന്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട് ജനിച്ചു. പിറപ്പൻ കോഡ് ജി വി എച്ച് എസ്സിലായിരുന്നു നോബിയുടെ വിദ്യാഭ്യാസം. സ്ക്കൂൾ കാലത്തുതന്നെ മിമിക്രിയിലും കലാപരിപാടികളിലും സജീവമായിരുന്നു.
കൊമേഡിയനായിട്ടായിരുന്നു നോബിയുടെ കരിയറിന്റെ തുടക്കം. നിരവധി വേദികളിൽ അദ്ദേഹം കോമഡി സ്ക്കിറ്റുകൾ അവതരിപ്പിച്ചു. ഏഷ്യാനെറ്റ് ചാനലിലെ കോമഡി സ്റ്റാറിൽ പങ്കെടുത്തതോടെയാണ് നോബി ശ്രദ്ധിക്കപ്പെടുന്നത്. അദ്ദേഹം അംഗമായ ടീം ആ റിയാലിറ്റിഷോയിൽ വിജയികളായി. തുടർന്ന് നോബി സിനിമയിലേയ്ക്ക് പ്രവേശിച്ചു. 2013 ൽ ഇറങ്ങിയ ഹോട്ടൽ കാലിഫോർണിയ എന്ന സിനിമയിലാൺ` നോബി ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് ആംഗ്രി ബേബീസ് ഇൻ ലവ്, പുലിമുരുകൻ, കുട്ടനാടൻ മാർപ്പാപ്പ, മധുരരാജ എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ അദ്ദേഹം വിവിധവേഷങ്ങളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ബിഗ്ബോസ് ഉൾപ്പെടെ വിവിധ ടെലിവിഷൻ പ്രോഗ്രാമുകളിൽ നോബി പങ്കെടുക്കുന്നുണ്ട്.
നോബിയുടെ ഭാര്യ ആര്യ. മകൻ ധ്യാൻ.