വൺ ഡേ

Released
One Day Malayalam movie
കഥാസന്ദർഭം: 

വൈകിട്ട് ആറ് മണിക്ക് തുടങ്ങി പിറ്റേന്ന് ആറ് മണിക്ക് അവസാനിക്കുന്ന സംഭവങ്ങളെക്കുറിച്ചു പറയുന്ന ചിത്രമാണ് 'വണ്‍ ഡേ'. അമ്മു എന്ന പെൺകട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ഇരുപത്തിനാല്‌ മണിക്കൂർ കൊണ്ട്‌ പര്യവസാനിക്കുന്ന സസ്പെൻസ്‌ ത്രില്ലറാണ്‌ ചിത്രം. കുട്ടിയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥനായി പുതുമുഖം ഫവാസ്‌ സയാനി വേഷമിടുന്നു. ഐ.ടി പ്രൊഫഷണൽ അനിൽ മേനോൻ എന്ന പരാതിക്കാരന്റെ വേഷം മഖ്ബൂൽ സൽമാനും, സുഹൃത്ത്‌ രാജീവായി മദൻ മോഹനും അവതരിപ്പിക്കുന്നു. പോലീസ്‌ സൂപ്രണ്ട്‌ അജിത്ത്‌ ശങ്കറായി ത്രീജിയിലൂടെ ശ്രദ്ധേയനായ ജോൺ ജേക്കബ് വേഷമിടുന്നു. പതിവ്‌ ശൈലികളിൽ നിന്ന് വ്യത്യസ്തമായി കലാശാല ബാബുവും നോബിയും തമാശ കലർന്ന സീരിയസ്സ്‌ കഥാപാത്രങ്ങളായി സ്ക്രീനിലെത്തുന്നു. ആറ്റുകാൽ പപ്പനെന്ന ഗുണ്ടയെ നോബിയും, ശിവൻ പിള്ള എന്ന വീട്ടുവേലക്കാരനെ കലാശാല ബാബുവും അവതരിപ്പിക്കുന്നു.

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 11 December, 2015
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
തിരുവനന്തപുരം

ബൂലോകം മൂവീസിന്റെ ബാനറിൽ ഡോ. മോഹൻ ജോർജ് നിർമ്മിച്ച് സുനിൽ വി പണിക്കർ സംവിധാനം ചെയ്ത സിനിമയാണ് 'വൺ‌ ഡേ'. ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ മഖ്ബൂൽ സൽ‌മാൻ, ഫവാസ് സയാനി, ജോൺ ജേക്കബ്, ഗൌരി കൃഷ്ണ, ദിഷ ദിനകർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദൻ മോഹൻ, നോബി, കലാശാല ബാബു, കൊച്ചുപ്രേമൻ, കലാഭവൻ നാരായണൻ‌കുട്ടി, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

one day movie poster m3db

One Day Malayalam Movie Official trailer