ഇലകളിൽ പുലർവെയിൽ
ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു (2)
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു
പനിനീർ നിലാവായ് പടരുന്നു
ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു
പനിനീർ നിലാവായ് പടരുന്നു
മാനം കാണാതെ മനസ്സിന്റെ ചിമിഴിൽ..
മൗനം ഒതുങ്ങി നിൽക്കുന്നു.. (2)
മഴവന്നു തണുവിരൽ തഴുകും പ്രതീക്ഷയിൽ..
മഴവന്നു തണുവിരൽ തഴുകും പ്രതീക്ഷയിൽ..
മിഴികൾ ചിറകടിക്കുന്നു...
ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു...
കടലാഴമുള്ള കിനാവിന്റെ നനവുള്ള കവിതയിൽ..
കദനം ഇരുൾ ചേർത്തിടുന്നു (2)
ശ്രുതിഭേദമറിയാത്ത സ്വരശലഭം പോലെ..
ശ്രുതിഭേദമറിയാത്ത സ്വരശലഭം പോലെ..
ഹൃദയം തളർന്നലയുന്നു...
ഇലകളിൽ പുലർവെയിൽ വീണലിയുമ്പോലെ
ഇടനെഞ്ചിൽ പ്രണയമുരുകുന്നു... (2)
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു
സുഖമുള്ള നോവിന്റെ മറുപാതിയിൽ കാലം
പനിനീർ നിലാവായ് പടരുന്നു
പനിനീർ നിലാവായ് പടരുന്നു