ബേബി മേഘ
Baby Megha
മേഘ എന്ന എട്ടുവയസ്സുകാരി. ചിത്രം ഏയ്ഞ്ചൽസ്,തുടർന്ന് മൈ ഗോഡ്, വൺഡേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സൂര്യ ടിവിയിലെ വധു എന്ന സീരിയലിലും, ഫ്ലവേഴ്സ് ചാനലിലെ ജൂനിയർ ചാണക്യൻ എന്ന സീരിയലിലും ഇപ്പൊ അഭിനയിച്ചുവരുന്നു. നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ഷോയുടെ പരസ്യചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ മേഘയെത്തുന്നത്. തിരുവനന്തപുരത്തെ വെള്ളയമ്പലം ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിൽ നാലാം ക്ലാസ്സിൽ പഠിക്കയാണ് മേഘ.