വിഷ്ണു കല്യാണി

Vishnu Kalyani

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ ജനിച്ച വിഷ്ണു കല്യാണി, പ്രാഥമിക പഠനങ്ങൾക്ക് ശേഷം കേരള സർവകലാശാലക്ക് കീഴിൽ ബി.ബി.എ പഠിച്ചു. തുടർന്ന് കെൽട്രോണിൽ മൾട്ടി മീഡിയ കോഴ്സ് പാസ്സായി. പഠനശേഷം സതീഷ് മരത്തുങ്കലിൻറെ സ്‌റ്റുഡിയോയിൽ ജോലിക്ക് ചേർന്നതാണ് സിനിമയിലേക്ക് വഴി തുറന്നത്. 

സ്റ്റുഡിയോയിൽ ജോലി ചെയ്യുന്നതിനിടെ ജോഷി മാത്യു സംവിധാനം ചെയ്‌ത മലയാള ചലച്ചിത്രം ബ്ലാക്ക് ഫോറസ്റ്റ് എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. അത് ഒറ്റക്ക് ചെയ്ത് ചെയ്തതോടെ ഒട്ടനവധി അവസരങ്ങൾ തേടിവന്നു. നവാഗതനായ റിജു നായർ സംവിധാനം ചെയ്‌ത സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ എന്ന സിനിമയിലെ എഡിറ്റിംഗ് കൂടുതൽ അറിയപ്പെടാൻ ഇടയാക്കി. ഈ സിനിമകളുടെ എഡിറ്റിംഗ് വിലയിരുത്തിയാണ് സംവിധായകൻ വി.സി അഭിലാഷ് തൻ്റെ ആളൊരുക്കം എന്ന സിനിമ എഡിറ്റ് ചെയ്യാൻ ക്ഷണിക്കുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വിഷ്ണു കല്യാണി ചിത്രസംയോജകനായി പ്രവർത്തിച്ചു.

സിനിമകൾക്ക് പുറമെ പരസ്യചിത്രങ്ങളിലും ഡ്രോൺ ഓപ്പറേറ്ററായും സജീവമായ വിഷ്ണു എച്ച്‌ഡി സിനിമ കമ്പനിയിൽ (HD Cinema Company) എഡിറ്ററുമാണ്. ഗ്രാൻഡ്‌മാസ്‌റ്റർ ജി.എസ് പ്രദീപിന്റെ വലംകൈ കൂടിയായ വിഷ്ണുവിന് തന്റെ ക്രിയേറ്റീവ് ഡിസൈനുകളിലൂടെയും വിഷ്വൽ എഡിറ്റിംഗിലൂടെയും വിവിധ പരിപാടികളുടെ ഭാഗമാകാൻ സാധിച്ചിട്ടുണ്ട്.