സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ

Snehamulloral Koodeyullappol
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 7 March, 2014

ഐ ടി ജോലിയുടെ പശ്ഛാത്തലത്തിൽ പ്രണയവും സൗഹൃദവും വ്യത്യസ്തമായി പറയുന്ന സിനിമയാണ് നവാഗതനായ റിജു നായർ സംവിധാനം ചെയ്യുന്ന സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ. ബോയ്ഫ്രണ്ട് എന്ന സിനിമയ്ക്ക് ശേഷം മണിക്കുട്ടൻ നായകനാവുന്നു. കൈരളി ടി വിയിലെ ഡാൻസ് പാർട്ടി എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സുനുലക്ഷ്മി ആണ് നായിക. തമിഴിൽ ഇതിനകം നാലു സിനിമകളിൽ നായികയായ സുനുലക്ഷ്മി നായികയാവുന്ന ആദ്യ മലയാളസിനിമയാണിത്. നഖങ്ങൾ എന്ന സിനിമയിലൂടെ നായകനായ മദൻ മോഹനും നായകതുല്യമായ ഒരു വേഷത്തിൽ അഭിനയിയ്ക്കുന്നു. ഒപ്പം മധു,ഊർമിളാ ഉണ്ണി,ഇന്ദ്രൻസ് തുടങ്ങിയ സീനിയർ താരങ്ങളും ഏതാനും പുതുമുഖങ്ങളും അഭിനയിയ്ക്കുന്നു.

Snehamulloral koodeyullappol poster

-774XgV-1zo