സ്വപ്നത്തിന് കയ്യൊപ്പുകളേകുന്നതാരാ

സ്വപ്നത്തിന്‌ കയ്യൊപ്പുകളേകുന്നതാരാ
സ്നേഹം.. ഊഹും പ്രേമം
സ്വർഗ്ഗത്തിലെ ഇഷ്ടക്കനി നീട്ടുന്നതാരാ
പ്രേമം അല്ല പ്രായം
സ്വർണ്ണക്കൊതി വേണ്ടല്ലേ അന്നക്കിളിയേ
സ്വന്തം നീ നിധി എന്നുടെ ചിന്നക്കിളിയേ
സ്നേഹം നൂറുള്ളൊരാൾ നാളെ കൂട്ടായി വരും
സ്വപ്നത്തിന് കയ്യൊപ്പുകളേകുന്നതാരാ
സ്നേഹം.. ഊഹും പ്രേമം
എഹേയ് ..എഹേയ്‌

കൂടുമ്പോൾ എന്താദ്യം ചൊല്ലീടേണം
ചൊല്ലുന്നതോരൊന്നും ചീറ്റിടല്ലേ
ചീറ്റുന്നു എന്നാലേ ചീറ്റിങ്ങല്ലേ
അല്ലല്ലാ ഉള്ളാകെ പേടിയല്ലേ
പേടിക്കുന്നെങ്കിലും പിൻ‌വാങ്ങണം
നാളെ നീ ഒപ്പിടേണം ഓഹോ ഓഹോ
സ്വപ്നത്തിന് കയ്യൊപ്പുകളേകുന്നതാരാ
സ്നേഹം  ഊഹും പ്രേമം

ഒപ്പിട്ടാൽ എന്തെല്ലാം ചെയ്തിടേണം
ഒക്കുന്നപോലെ നീ നീങ്ങിടേണം
നീങ്ങുമ്പോൾ കാര്യങ്ങൾ പാളിപ്പോയാൽ
പാളേണ്ട നീ പണ്ടേ സ്വന്തമല്ലേ
സ്വന്തക്കാരോട് നീ മൊഴി വാങ്ങണം
രേഖയായി ഒപ്പിടേണം ഓ ഓ

സ്വപ്നത്തിന്‌ കയ്യൊപ്പുകളേകുന്നതാരാ
സ്നേഹം.. ഊഹും പ്രേമം
സ്വർഗ്ഗത്തിലെ ഇഷ്ടക്കനി നീട്ടുന്നതാരാ
പ്രേമം അല്ല പ്രായം
സ്വർണ്ണക്കൊതി വേണ്ടല്ലേ അന്നക്കിളിയേ
സ്വന്തം നീ നിധി എന്നുടെ ചിന്നക്കിളിയേ
സ്നേഹം നൂറുള്ളൊരാൾ നാളെ കൂട്ടായി വരും
ഊഹും ..ഊഹും ..ഊഹും .. ലാലാ ലാലാ

H1jun_0qD98