കണ്മണിയേ നിന്റെ

കണ്മണിയേ.. നിന്റെ ബാല്യകാലം
കണ്‍നിറയെ ഉത്സവം
നെഞ്ചിലിതാ തുള്ളിവന്നു വീണ്ടും 
വെൺതിരതൻ സാഗരം..
പിച്ചവെച്ചു വേച്ചുവേച്ച കാലമെൻ
മിച്ചമായ ജീവനുള്ള സാന്ത്വനം
അന്നുമിന്നുമെന്റെ സ്വന്തമാണടാ
കണ്മണിയേ..നിന്റെ ബാല്യകാലം
കണ്‍നിറയെ ഉത്സവം
നെഞ്ചിലിതാ തുള്ളിവന്നു വീണ്ടും
വെൺതിരതൻ സാഗരം

നിന്റെ ചോറാണ് തുമ്പകൾ നിന്റെ കൂട്ടാണ് തുമ്പികൾ
നിന്റെ ചേലായ വേളകൾ എന്റെ പാലായ നാളുകൾ
പഞ്ചാരക്കള്ളൻ പുന്നാരനവൻ
കൊഞ്ചുവാനുമില്ലയിന്നവൻ
ഓർമ്മച്ചെപ്പിലുള്ളൊരോമനേ..
ഓളം കൊണ്ടു നിന്നെ മൂടിയമ്മാ
കണ്മണിയേ.. നിന്റെ ബാല്യകാലം
കണ്‍നിറയെ ഉത്സവം

പൊള്ളിയാറാടി നൊമ്പരം
ഉള്ളു പായുന്ന പമ്പരം..
അന്ന് തേനുള്ള ചുണ്ടുകൾ
ഇന്ന് നീരുള്ള കണ്ണുകൾ
ഉണ്ണിക്കാലോടും ചിന്നം മങ്ങേ
ഉണ്ണുവാനുമില്ലയിന്നവൻ
ഒന്നുമാകാതെന്റെ കുഞ്ഞു പോയി
മണ്ണിലാകെ അമ്മ തേടി നിന്നെ..

oK3fzbepaLs