ഫവാസ് സയാനി
കോഴിക്കോടുകാരന്‍ ഫവാസ് സയാനി മോഡലിംഗ് രംഗത്ത് നിന്നുമാണ് സീരിയലിലും ഇപ്പോള്‍ സിനിമയിലും എത്തി നില്‍ക്കുന്നത്. ശക്തി എന്ന തമിഴ് ഹിറ്റ് പരമ്പരയിൽ ജീവ എന്ന ഹീറോ വേഷത്തിലൂടെ ശ്രദ്ധേയനായ ഫവാസ് മികച്ച പെർഫോർമർക്കുള്ള അവാർഡ് നേടുകയുണ്ടായി. ബാംഗ്ലൂർ, മുംബൈ ബേസ്ഡ് പരസ്യ ചിത്രങ്ങളിൽ സജീവമാണ് ഫവാസ് സയാനി. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതാണ് ഫവാസിന്റെ കുടുംബം. എല്ലാവരും വിദേശത്ത്. നാഷണല്‍ കോളേജില്‍ നിന്നും ഡിഗ്രി കമ്പ്ലീറ്റ് ചെയ്തു. പിന്നീട് അനിമേഷനും. റാമ്പ് ഷോകള്‍ വഴിയാണ് മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. അവിടെ നിന്നും പ്രിന്‍റ് പരസ്യങ്ങള്‍, പിന്നെ വീഡിയോ പരസ്യങ്ങള്‍, ടെലി-ഫിലിം, ഷോര്‍ട്ട് ഫിലിം. പോലീസിനു വേണ്ടി, ‘കുഞ്ഞൂസ് നെവെര്‍ ഏന്‍ഡ്സ്’ എന്ന ഷോര്‍ട്ട് ഫിലിം ചെയ്തിട്ടുണ്ട്. ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് രചന നിര്‍വഹിച്ച് സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ഡേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്നിരിക്കയാണ് ഫവാസ്.