ഹസ്ബന്റ്സ് ഇൻ ഗോവ
ഭാര്യയെ പേടിയുള്ള മൂന്ന് ഭർത്താക്കന്മാർ ഭാര്യമാരറിയാതെ ഗോവയിലേക്ക് ട്രിപ്പ് പോകുകയും ചില ഊരാക്കുടുക്കുകളിൽപ്പെട്ട് കുടുംബം തെറ്റിദ്ധാരണകളിലേക്ക് പോകുന്നു. ഒടുക്കം എല്ലാം ശുഭമായി പര്യവസാനിക്കുന്നു.
Actors & Characters
Actors | Character |
---|---|
അർജുൻ | |
അഡ്വ. ജെറി തോമാസ് | |
സണ്ണി എബ്രഹാം | |
മുരളി ഗോവിന്ദ് | |
വീണ | |
അഭിരാമി | |
ടീന | |
നാടാർ, റെയിൽ വേ ടി ടി | |
വാസ്കോ | |
ആനി | |
വക്കീൽ ഗുമസ്ഥൻ | |
സി ഐ ഇമ്രാൻ ഖാലിദ് | |
സാനിയ | |
Main Crew
കഥ സംഗ്രഹം
- നമ്പർ 20 മദ്രാസ് മെയിലിലെ പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം എന്ന ഗാനം ഈ ചിത്രത്തിൽ റി-മിക്സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നു.
- നമ്പർ 20 മദ്രാസ് മെയിലിൽ ടി ടി ഇ ആയി അഭിനയിച്ച ഇന്നസെന്റ് അതേ വേഷം ഈ ചിത്രത്തിലും ചെയ്യുന്നു.
- ഏഷ്യാനെറ്റ് കോമഡി സ്റ്റാർ മത്സരാർത്ഥിയായിരുന്ന നോബി ഒരു അതിഥി വേഷത്തിൽ നോബിയായി തന്നെ അഭിനയിക്കുന്നു
അഡ്വക്കേട് ജെറിതോമാസ് (ഇന്ദ്രജിത്), മുരളീ മുകുന്ദൻ(ജയസൂര്യ) അർജുൻ(ആസിഫ് അലി) എന്നിവർ സുഹൃത്തുക്കളും ഇവരുടെ കുടുംബങ്ങൾ തമ്മിൽ അടുപ്പവുമാണ്. മൂന്നുപേർക്കും തങ്ങളുടെ ഭാര്യമാരെ പേടിയുമാണ് ഒരുതരത്തിൽ ഒരു ഭർത്താവുദ്യോഗം പോലെയാണ് ഇവരുടേ ജീവിതം. അഡ്വ ജെറിയാണെങ്കിൽ അടുക്കളയിൽ കയറാത്ത തന്റെ ഭാര്യ ടീന(റീമ കല്ലിങ്കൽ)ക്ക് വേണ്ടീ ഭക്ഷണം ഉണ്ടാക്കുകയും വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിച്ചുകൊണ്ടുവരികയുമാണ് പതിവ്. അതുകൊണ്ട് തന്നെ കോടതി കാര്യങ്ങളിൽ പോലും ഇടപെടാൻ സാധിക്കുന്നില്ല. മുരളി മുകുന്ദന്റെ ഭാര്യ അഭിരാമി (ഭാമ) കടുത്ത ദൈവവിശ്വാസിയാണ്. തങ്ങൾക്ക് കുട്ടികളില്ലാത്തതിനാൽ ക്ഷേത്രങ്ങളിൽ ഭർത്താവിനെക്കൊണ്ട് ശയനപ്രദക്ഷിണം ചെയ്യിക്കുകയും വീട്ടിൽ പൂജ നടത്തുകയുമാണ് പതിവ്. മുകുന്ദനു ഇതൊന്നും ഇഷ്ടമല്ലെങ്കിലും ഭാര്യയെപ്പേടിച്ച് ഇതൊക്കെ ചെയ്യുന്നു. തന്റെ ഭർത്താവായ അർജുനെ ഐ എ എസ് എഴുതിക്കണമെന്നാണ് ഭാര്യയും സ്വകാര്യ ഇംഗ്ലീഷ് അക്കാദമി നടത്തുന്നവരുമായ വീണ(രമ്യാ നമ്പീശൻ)യുടേ ആഗ്രഹം. അതിനു വേണ്ടി തന്റെ ഇംഗ്ലീഷ് ക്ലാസ്സിൽ ഭർത്താവിനേയും പങ്കെടുപ്പിക്കുന്നുണ്ടെങ്കിലും അർജുന് അതൊക്കെ ബോറഡിയും പീഡനവുമായി. എങ്ങിനെയെങ്കിലും ഇതിൽ നിന്നൊക്കെ രക്ഷപ്പെടണമെന്നാണ് ഈ ഭർത്താക്കന്മാരുടെ മനസ്സിലിരുപ്പ്. ഒരു ദിവസം മുകുന്ദന്റെ വീട്ടിൽ ഐശ്വര്യത്തിനു വേണ്ടീ ഒരു പൂജയൊരുക്കുന്നു അഭിരാമി. പൂജയിൽ ഈ മൂന്നുപേരുടേയും കുടുംബങ്ങൾ പങ്കെടുക്കുന്നു. പൂജ നടക്കുമ്പോൾ മൂന്നു ഭർത്താക്കന്മാരും കൂടി ഈ ഭാര്യമാരുടെ നിർബന്ധങ്ങളിൽ നിന്ന് എങ്ങിനെയെങ്കിലും കുറച്ചു ദിവസമെങ്കിലും രക്ഷപ്പെടണം എന്ന് പങ്കുവെക്കുന്നു. അവരുടേ കൂടിയാലോചനയിൽ മൂന്നുപേർക്കും ഒരാഴ്ച ഏതെങ്കിലും ടൂറിസ്റ്റ് പ്ലേസിൽ പോയി നിൽക്കാം എന്നൊരു തീരുമാനത്തിലെത്തുന്നു. അതിനു ഗോവ ആണ് നല്ല സ്ഥലം എന്ന തീരുമാനത്തിൽ അതിനുള്ള പദ്ധതികൾ അവർ ആലോചിക്കുന്നു. മൂവരും ഓരോ കാരണങ്ങൾ പറഞ്ഞ് മൂന്ന് സ്ഥലത്തേക്ക് എന്ന രീതിയിൽ പുറപ്പെടുന്നു. ഗോവയിലേക്കുള്ള ട്രെയിനിന്റെ സെക്കന്റ് ക്ലാസ്സ് എ സി റൂമിൽ യാത്ര ചെയ്യവേ സിനിമയുടേയും പരസ്യ ചിത്രങ്ങളുടേയും ക്യാമറാമാനയ സണ്ണി എബ്രഹാ(ലാൽ)മിനെ പരിചയപ്പെടുന്നു. മുഴുവൻ സമയ മദ്യപാനിയും ഓരോ നിമിഷങ്ങൾ ആഘോഷിക്കുന്നവനുമായ സണ്ണി ഈ മൂന്നു പേരുടേയും കാഴ്ചപ്പാടുകളെ മാറ്റുന്നു. മൂവരും ഗോവയിൽ അടിച്ചു പൊളിച്ച് ആഘോഷിക്കാൻ തീരുമാനിക്കുന്നു. വഴിയിൽ വെച്ച് മൂന്ന് പെൺകുട്ടികൾ ഗോവക്കുള്ള ട്രെയിനിൽ സീറ്റ് കിട്ടാതെ വിഷമിക്കുമ്പോൾ സ്ത്രീകളോടുള്ള താല്പര്യം കൊണ്ട് ഇവർ മൂവരും അവരെ തങ്ങളുടെ ബർത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നു. ഗോവയിൽ ഇവർ ആഘോഷിക്കുന്നു. ഒരു ദിവസം ഈ മൂന്നു പെൺകുട്ടികളേയും ഇവർ വിളിക്കുന്നു. മൂന്നു ഭർത്താക്കന്മാരും മൂന്നു പെൺകുട്ടീകളും സണ്ണിയും കൂടെ ഗോവയിൽ ആഘോഷിക്കുമ്പോൾ ഒരു ചാനലിന്റെ ടൂറിസ്റ്റ് പ്രോഗ്രാമിന്റെ ലൈവ് പ്രോഗ്രാം ടിം ഇവരെ പരിചയപ്പെടുന്നു. ഇവരുമായി ഇന്റർവ്യൂ ചെയ്യുന്നു. മദ്യവും പെൺകുട്ടികളുമായി ഗോവയിൽ ഇവർ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇവരുടെ ഭാര്യമാർ യാദൃശ്ചികമായി ടിവിയിൽ കാണുന്നു. ഇവരുടെ ദാമ്പത്യ ജീവിതം തകരാറിലാകാൻ പിന്നെ അധികം സമയമുണ്ടായില്ല. അവർ അവരുടെ ഭർത്താക്കന്മാരെ അന്വേഷിച്ച് ഗോവക്ക് യാത്രയാകുന്നു. ഗോവയിൽ ഒരു ബീച്ചിൽ വച്ച് സണ്ണിച്ചനും ചില ഗുണ്ടകളും തമ്മിൽ അടിയുണ്ടാവുന്നു. എല്ലാവരേയും പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇൻസ്പെക്ടർ മലയാളിയായതിനാൽ രക്ഷപ്പെടാനായി, അവർ സ്നേഹിച്ച് ഒളിച്ചോടിയതാണെന്നും അടുത്ത ആഴ്ച അവരുടെ കല്യാണമാണെന്നും സണ്ണിച്ചൻ കള്ളം പറയുന്നു. എന്നാൽ വിശ്വാസം വരാത്ത പോലീസ് ഇൻസ്പെക്ടർ സണ്ണിച്ചനോട് കല്യാണ സർട്ടിഫിക്കറ്റ് വേണം എന്ന് പറയുന്നു. അതുമായി സണ്ണിച്ചൻ വരുന്നു, അതോടെ അവരെ വിട്ടയക്കുന്നു. എന്നാൽ കല്യാണത്തിനു അയാളും ഉണ്ടാകും എന്ന് പറയുന്നതോടെ അവർ കുഴയുന്നു. സണ്ണിച്ചനോട് വഴക്കിട്ട് അവർ തിരിച്ച് പോകാനായി റെയിൽ വേ സ്റ്റേഷനിൽ എത്തുന്നു. അവിടെ ചെല്ലുന്ന അവർ കാണുന്നത് ട്രെയിനിൽ നിന്ന് ഏതാനും ചെക്കന്മാർക്കൊപ്പം ഇറങ്ങുന്ന ഭാര്യമാരെയാണ്. അവർ ഗോവയിൽ ബോയ് ഫ്രണ്ട്സിനൊപ്പം അടിച്ചു പൊളിക്കാൻ വന്നതാണെന്ന് അവർ തെറ്റിദ്ധരിക്കുന്നു. അവർ അവരുടെ ഭാര്യമാരെ പിന്തുടരാൻ ശ്രമിക്കുന്നു. അതേ സമയം, അവർ തങ്ങളുടെ ഭർത്താക്കന്മാരെ തിരഞ്ഞു തുടങ്ങുന്നു. അവരുടെ ഭർത്താക്കന്മാർ താമസിക്കുന്ന അതേ ഹോട്ടലിൽ തന്നെ അവർ താമസിക്കുന്നു. അവരെ തിരഞ്ഞ് ഭർത്താക്കന്മാർ ഗോവ മുഴുവൻ അലയുന്നു. പക്ഷേ അവരെ കണ്ടെത്താനാവാതെ മൂവരും തിരിച്ച് സണ്ണിച്ചന്റെ അടുത്തെത്തുന്നു. അവർ ഭർത്താക്കന്മാരെ ചതിക്കുകയാണോ എന്നറിയാൻ, ഗോവിന്ദ് അഭിരാമിയെ വിളിക്കുന്നു. താൻ അമ്പലത്തിലാണെന്ന് അഭിരാമി പറയുന്നതോടെ ഭാര്യമാർ തങ്ങളെ വഞ്ചിക്കുകയാണെന്ന് മൂവരും ഉറപ്പിക്കുന്നു.ഭാര്യമാരും ഭർത്താക്കന്മാരും പരസ്പരം കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങുന്നു. അതിനിടയിൽ അവർ സണ്ണിച്ചന്റെ ഭാര്യ ആനിയെ ഗോവയിൽ വച്ച് കാണുന്നു. മൂന്നു പേരുടെയും ഭാര്യമാരാണ് ആനിയെ ഗോവയിലേക്ക് വിളിച്ച് വരുത്തിയത്. ഹോട്ടലിൽ വച്ച് അവർ കണ്ടുമുട്ടുന്നു. അവർ കാര്യങ്ങളെല്ലാം തുറന്നു പറയുന്നതോടെ അവരോട് ഭാര്യമാർ ക്ഷമിക്കുന്നു.
Audio & Recording
Video & Shooting
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
Contributors | Contribution |
---|---|
പ്രധാന വിവരങ്ങളും പോസ്റ്ററുകളും ചേർത്തു |