സരയു

Sarayu

മലയാള ചലച്ചിത്ര നടി. 1989 ജൂലൈയിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴയിൽ ജനിച്ചു. ചന്ദ്രികയും മോഹനുമായിരുന്നു സരയൂവിന്റെ മാതാപിതാക്കൾ. അച്ഛന്റെ നാട് ചോറ്റാനിക്കരയായതിനാൽ സരയൂ വളർന്നത് അവിടെയാണ്. Our Lady Convent School Thoppumpady, GVHSS Ernakulam എന്നീ സ്കൂളുകളിലായിരുന്നു സരയുവിന്റെ വിദ്യാഭ്യാസം. സരയു ബി എ ഡിഗ്രി കഴിഞ്ഞത് എറണാംകുളം മഹാരാജാസ് കോളേജിൽ നിന്നായിരുന്നു. പഠനകാലത്ത് NCC അംഗമായിരുന്നു സരയു. 2006-ൽ ചക്കരമുത്ത് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് സരയൂ അഭിനയ രംഗത്തേയ്ക്കെത്തുന്നത്. 2009-ൽ കപ്പലു മുതലാളി എന്ന സിനിമയിലാണ് സരയു ആദ്യമായി നായികയാകുന്നത്. തുടർന്ന് നിരവധി സിനിമകളിൽ നായികയായും സഹനായികയായും സരയു അഭിനയിച്ചു. ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിൽ സരയൂ നെഗറ്റീവ് റോളായിരുന്നു ചെയ്തത്.

സരയു നല്ലൊരു നർത്തകി കൂടിയാണ്.കലാഭവനിൽ നിന്നായിരുന്നു സരയു നൃത്തം അഭ്യസിച്ചത്. നിരവധി നൃത്തപരിപാടികൾ സരയു അവതരിപ്പിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ  ചില ടെലിവിഷൻ പരമ്പരകളിലും സരയു അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും,അവതാരികയായുമെല്ലാം സരയു പങ്കെടുത്തിട്ടുണ്ട്.

2016 നവംബർ 12-ന് ആയിരുന്നു സരയുവിന്റെ വിവാഹം. സനൽ വി ദേവൻ ആണ് ഭർത്താവ്.