മൗനം മഴയുടെ ഈണം

മൗനം മഴയുടെ ഈണം
ചിറകല നീര്‍ത്തി.. മണിശലഭം
ജാലം.. അതിശയജാലം
പരിഭവലാസ്യം പ്രണയരസം
ഹേമന്ത ഗാന്ധര്‍വ്വ മേഘാംഗനേ നീ..
ചാരെ.. എന്‍ ചാരെ വരാമോ
വാസന്ത വെൺ‌ചന്ദ്രതാലങ്ങളേന്തി
സീമന്തതിലകം തൊടാമോ
ഉം മൗനം മഴയുടെ ഈണം
ചിറകല നീര്‍ത്തി മണിശലഭം

ശരത്‌.. യാമിനി മധുമാരിയില്‍
ചാലിച്ചുവോ ശ്രീകുങ്കുമം
മനം.. മൂളുമീ മുളവേണുവില്‍
ലയം തരും ഒരാന്ദോളനം
പൂവാക പൂക്കുന്ന മെയ്യില്‍
ഇതാ ഞാന്‍ തെന്നലായ്..
ഒരായിരം കൈനീട്ടിയാരോ
വിമൂകം ഏകി പരിചിതപരിമളം
മൗനം.. മഴയുടെ ഈണം
ചിറകല നീര്‍ത്തി മണിശലഭം

പുലർ‌.. പൂവെയില്‍ പുഴ നീന്തി നീ
മനം.. തൊടാന്‍ പോന്നീലയോ
പരല്‍.. പാളുമീ മിഴിനോക്കി നീ
പ്രാണാങ്കുരം തേടുന്നുവോ
ജന്മജന്മാന്തര പുണ്യം
സഖീ.. നിന്‍ മനസ്സമ്മതം
അരയാലിലപ്പൂന്തൊട്ടിലാട്ടി
വിലോലം പാടി കളകളം കിളികുലം

മൗനം.. മഴയുടെ ഈണം
ചിറകല നീര്‍ത്തി മണിശലഭം
ഹേമന്ത ഗാന്ധര്‍വ്വ മേഘാംഗനേ നീ
ചാരെ എന്‍ ചാരെ വരാമോ..
വാസന്ത വെൺ‌ചന്ദ്രതാലങ്ങളേന്തി
സീമന്തതിലകം തൊടാം ഞാന്‍‌

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
mounam mazhayude eenam

Additional Info

Year: 
2012

അനുബന്ധവർത്തമാനം