പി. കനകരാജ്
നാണു പള്ളേരിയുടെയും കൗസല്യയുടെയും മകനായി കണ്ണൂർ ജില്ലയിലെ കുനിത്തലയിൽ ജനിച്ചു. സെന്റ് ജോസഫ് സ്കൂളിലായിരുന്നു കനകരാജിന്റെ പ്രാഥമിക വിദ്യാഭ്യാസം. സിനിമാട്ടോഗ്രാഫമാരായ ശിവൻ, കെ പി നമ്പ്യാതിരി, പ്രദീപ് നായർ എന്നിവരാണ് കനകരാജിന്റെ സിനിമാമേഖലയിലെ ഗുരുക്കന്മാർ.
2002 ൽ തെലുങ്ക് സിനിമയിലെ ക്യാമറാമാനായ മുരള്ള പ്രസാദിന്റെ അസിസ്റ്റന്റായിട്ടായിരുന്നു കനകരാജിന്റെ തുടക്കം. വിന്നർ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി ക്യാമറ അസിസ്റ്റ് ചെയ്യുന്നത്. മലയാളത്തിൽ മധുചന്ദ്രലേഖ - യിലാണ് ആദ്യമായി കനകരാജ് ഛായാഗ്രഹണ സഹായിയായി പ്രവർത്തിക്കുന്നത്. തുടർന്ന് കോക്ക്ടെയ്ൽ, ആഗസ്റ്റ് 15, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ അറുപതിലധികം മലയാള സിനിമകളിൽ പ്രവർത്തിച്ചു.
തമിഴിലും ഹിന്ദി, ഗുജറാത്തി ഭാഷകളിലായി ആറിലധികം സിനിമകളിൽ അസിസ്റ്റന്റ് ക്യാമറാമാനായിരുന്നു. കനകരാജ്. രാമൻ തേടിയ സീതൈ, പൊക്കിഷം,(തമിഴ്). Ishqdariyan(ഹിന്ദി) Comrade babbu (ഗുജറാത്തി) എന്നിവ കനകാരാജ് ഛായാഗ്രഹണ സഹായിയായി പ്രവർത്തിച്ച സിനിമകളാണ്.
കനകരാജിന്റെ ഭാര്യ ബ്രിജില അദ്ധ്യാപികയാണ്. ഒരു മകൾ ആരാധ്യ കെ രാജ്.
വിലാസം. - പല്ലേരി ഹൗസ്, കുനിത്തല, പേരാവൂർ പോസ്റ്റ്, കണ്ണൂർ. പിൻകോഡ് - 670673
കനകരാജ് - Phone - 9947055565, Gmail