പിറവം സാജൻ

Piravam Sajan

കോട്ടയത്ത് സർവ്വകലാശാല യുവജനോത്സവത്തിൽ മിമിക്രി അവതരിപ്പിച്ചാണ് പിറവം സാജൻ ശ്രദ്ധേയനായത്. വിനയന്റെ അത്ഭുതദ്വീപിൽ അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നു. തുടർന്ന് മിന്നൽ കേസരി,കുസൃതി കുടുക്ക, പഴശിരാജ,വിക്രമാദിത്യൻ,കാലം കലികാലം തുടങ്ങി നിരവധി സീരിയലുകളിൽ സാജൻ വേഷമിട്ടു. അത്ഭുതദ്വീപിന്റെ തമിഴ് പതിപ്പിലും നാൻ കടവുൾ തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളിൽ മിമിക്രി,ഐറ്റം ഡാൻസ് എന്നിവ അവതരിപ്പിക്കയും ഈ പട്ടണത്തിൽ ഭൂതം, ഇമാനുവൽ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിക്കയും ചെയ്തു. പിറവത്ത് ചക്കാലയ്ക്കൽ വീട്ടിൽ ഉതുപ്പാന്റെയും, അന്നമ്മയുടെയും ഏഴു മക്കളിൽ നാലാമത്തെ മകനായിരുന്നു സാജൻ. സഹോദരങ്ങൾ ലൂസി, സാബു, സാലി, സാബി, സാനി, ഷൈനി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ 2015 ജനുവരിയിൽ, പിറവം സാജൻ ഈ ലോകത്തോട് വിടപറഞ്ഞു.