ലൈസാ ഐലേസാ

ലൈസാ ഐലേസാ.. ലൈസാ ഐലേസാ
പാഴല്ല കൈയ്യിൽ പൊന്നാണേ ലൈസാ
ആകാശം മേലാപ്പ് ..
ഉറങ്ങുവാൻ വെറും പഴംചാക്ക്
വീണേടം പോണേടം ...
പറുദീസാ ..ഗമ പധനീസാ (2)

ലൈസാ ഐലേസാ ഐലേസാ
വരവും ചെലവും ഒരുപോലെയെങ്കില്
വേണ്ടല്ലോ കുപ്പായക്കീശ
അളവിൽ അധികം പിടി തുട്ടു കിട്ടുകിൽ
മുന്നേരം ശാപ്പാട് അന്ന് ചാകര
തരിയും മടിയിൽ കാശില്ലെങ്കിൽ മൂളിപ്പാട്ട്
വയറിന്നകമേ ആരോ പാടുമെടാ  
തെരുവക്കിലെ പൈപ്പാണൊരു പിടിവള്ളിയെടാ
വീണേടം പോണേടം ...
പറുദീസാ ..ഗമ പധനീസാ

ലൈസാ ഐലേസാ ഐലേസാ
ഉം ..തലയിൽ വരകൾ തെളിയിച്ചു കോറുവാൻ
മൂപ്പർക്കന്നില്ലാഞ്ഞോ പേന ..
ഇരുളിന്നൊടുവിൽ പകലെത്തുമെങ്കില്
അവനുള്ളൊരലിവിന്റെ തെളിവ് താനെടാ ..
ഉലകം തനിയേ തോളിൽ താങ്ങും ഭാരം വാങ്ങി
അത് പങ്കിടുവാൻ നമ്മൾ വേണമെടാ
തായ് മണ്ണിന് താങ്ങാവണ കൈ നമ്മളെടാ

വീണേടം പോണേടം ...
പറുദീസാ ..ഗമ പധനീസാ
സരിഗ രിഗമ
ലൈസാ ഐലേസാ.. ലൈസാ ഐലേസാ
പാഴല്ല കൈയ്യിൽ പൊന്നാണേ ലൈസാ
ആകാശം മേലാപ്പ് ..
ഉറങ്ങുവാൻ വെറും പഴംചാക്ക്
വീണേടം പോണേടം ...
പറുദീസാ ..ഗമ പധനീസാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Laysa Ailesa