ബെത്‌ലഹേം
പറുദീസയിലെ പനിനീർ മലരല്ലേ
മിഴിനീർ മണിയിൽ വിരിയും മഴവില്ലേ
നിൻ പാദമൂഴിയിലൂന്നീ നീ
വിണ്ണോളമെങ്ങോ പാറീ നീ
ബെതലഹേം പുൽക്കുടിൽ
ഇന്നിതാ കാണ്മു ഞാനോമനേ
ഇടയർ തൻ ഗീതികൾ..
കേൾപ്പു ഞാൻ കാതിലെൻ ജീവനേ
ഇരുൾ കൊണ്ട വാനിലെങ്ങോ
വിരിഞ്ഞുള്ള താരമേ നീ
അടർന്നെത്തിയെൻ കൈകളിൽ
കിളികളോടു ചൊന്നു ഞാനാ
ചിറകു ചെന്നു വാങ്ങിടാലോ
പുലരിവാനിലൂടെ നീന്തൂ നീ
ബെതലഹേം പുൽക്കുടിൽ
ഇന്നിതാ കാണ്മു ഞാനോമനേ
ഇടയർ തൻ ഗീതികൾ..
കേൾപ്പു ഞാൻ ഉം ...രാരിരോ
വിളിച്ചില്ലയെങ്കിലും ഞാൻ മഴത്തുള്ളിപോലെ നിന്റെ
സ്വരം കാത്തു ഞാൻ പൈതലേ..
ശലഭമായിരുന്നുവോ നീ പിറവി കൊൾവതിന്നു മുൻപേ
അകലെ ദൂരെയേതോ ദ്വീപിൽ നീ
ബെതലഹേം പുൽക്കുടിൽ
ഉം ...രാരിരോ രാരിരോ..
ഇടയർ തൻ ഗീതികൾ..
ഉം ...ഉം ..രാരിരോ..
പറുദീസയിലെ പനിനീർ മലരല്ലേ
മിഴിനീർ മണിയിൽ വിരിയും മഴവില്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parudeesayile
Additional Info
Year:
2017
ഗാനശാഖ: