ഒന്നുറങ്ങി കൺതുറന്ന്

ഒന്നുറങ്ങി കൺതുറന്ന്..
മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ
കാടിറങ്ങി മേടിറങ്ങി ...
നാടുചുറ്റി ഈ വിഹായസ്സിൽ പാറുവാൻ
ഉണരൂ നീ ..വിടരൂ നീ ...
തെളിയൂ നീ... ഉയരൂ നീ... വളരൂ നീ
നാളെ നാളെ ..നാളെ പുതിയ നിറവുമായ് ...

ഓരോ പൂവിനോടും മിണ്ടുവാൻ പറയുവാൻ
ഒരായിരം കാര്യമില്ലേ ..
ആരോമലേ നിന്റെ ആത്മാവിലെ
മൗനമെല്ലാം ചൊല്ലു നീ ....
പോരൂ..പോരൂ ..പോരൂ
പുതിയ ചിറകുമായ് ....
ഒന്നുറങ്ങി കൺതുറന്ന്
മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ

രാവും പകലുമായി കാലം നീങ്ങിടും
നീ വാനോളവും വളർന്നീടും
കാതോർക്കുവാൻ നിന്റെയാ മന്ത്രണം
നൽകുകില്ലേ മെല്ലെ നീ ...
പോരൂ പോരൂ പോരൂ
പുതിയ കതിരുമായ് ...

ഒന്നുറങ്ങി കൺതുറന്ന്..
മുന്നിലിന്ന് വരൂ പ്രഭാതർക്ക രശ്മിപോലെ
കാടിറങ്ങി മേടിറങ്ങി ...
നാടുചുറ്റി ഈ വിഹായസ്സിൽ പാറുവാൻ
ഉണരൂ നീ ..വിടരൂ നീ ...
തെളിയൂ നീ... ഉയരൂ നീ... വളരൂ നീ
നാളെ നാളെ ..നാളെ പുതിയ നിറവുമായ് ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnurangi kanthurann