അങ്ങകലെ

കനലേ നീയെൻ മോഹമേ
മനസ്സേ നീയെൻ ഭാവമേ 
കനവിൽ തേടും രൂപമേ
നിനവിൽ പാടും രാഗമേ
പകരാനായ് പടരാനായ് 
നിറയാനായ് നീ വരൂ
ഉണരാനായ് നുകരാനായ്
അലിയാനായ് നീ വരൂ

അങ്ങകലേ ചെങ്കതിരണിയേ 
വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം

ആരെന്നാലും നെഞ്ചോരം താളങ്ങൾ തേടും നേരം
തീയാണേലും പൂവാണേ
നാമൊന്നാണേ എന്നാളും കാതങ്ങൾ താണ്ടും നേരം
നോവെന്നാലും തേനാണേ
മാനം പൂക്കും നേരം കാണും നിന്നെ
കാലം തന്നതല്ലേ
മാനം പൂക്കും നേരം കാണും നിന്നെ
കാലം  തന്നതല്ലേ

അങ്ങകലേ ചെങ്കതിരണിയേ 
വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം

അങ്ങകലേ ചെങ്കതിരണിയേ 
വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം

അങ്ങകലേ ചെങ്കതിരണിയേ 
വന്നാലും നാളമേ
നിന്നരികേ പൂങ്കനവറിയാൻ
കാതോരം ചേർന്നു നാം

Villain Malayalam Songs | Jukebox | Mohanlal | Manju Warrier | Raashi | Vishal | Hansika | Srikanth