പതിയെ നീ

പതിയെ നീ ആത്മാവിൻ ആഴങ്ങൾ പുൽകുമോ
പതിയെ നീ ആകാശ തീരങ്ങൾ തേടുമോ
ആയിരം രാവുകൾ നീവരും നാളിനായ്
കാത്തു ഞാൻ നിന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വെൺ വഴികളിലൊരു തിരിയായ്
നീ വരൂ
പിടയുന്നതെന്തിനോ മൗനമായ്
ചിറകായി മാറിടാമെൻ മനം
വെണ്മുകിലിടുമിടവഴിയേ
നീ വരൂ

സ്മൃതിയുടെ ശലഭമായ് നീ
മൃതിയുടെ മലരുപോലെ ഞാൻ
ഇതളുണരുന്നിതാ ഹൊ..
മധുനിറയുന്നിതാ ഹോ..
നീയെന്നിൽ ചേരുന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വെൺ വഴികളിലൊരു തിരിയായ്
നീ വരൂ
പിടയുന്നതെന്തിനോ മൗനമായ്
ചിറകായി മാറിടാമെൻ മനം
വെണ്മുകിലിടുമിടവഴിയേ
നീ വരൂ

പതിയെ നീ ആത്മാവിൻ ആഴങ്ങൾ പുൽകുമോ
പതിയെ നീ..ആകാശ തീരങ്ങൾ തേടുമോ
ആയിരം രാവുകൾ നീവരും നാളിനായ്
കാത്തു ഞാൻ നിന്നിതാ
പ്രണയാർദ്രമാകുമെൻ കണ്ണുകൾ
നിറതാരകങ്ങളായ് മിന്നിടാം
വെൺ വഴികളിലൊരു തിരിയായ്
നീ വരൂ...
പിടയുന്നതെന്തിനോ മൗനമായ്
ചിറകായി മാറിടാമെൻ മനം
വെണ്മുകിലിടുമിടവഴിയേ
നീ വരൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathiye nee