ഗെറ്റ് ഔട്ട്
പരീക്ഷ വന്നു തലയിൽക്കേറി പഠിച്ചതെല്ലാം മറന്നുപോയി
തലയ്ക്കുകേറിപ്പിടിച്ച പ്രാന്തേ ഗെറ്റ് ഔട്ട് ഹൌസ്
വഴിക്കുപോയ വയ്യാവേലികൾ വലിച്ചെടുത്ത് തലയിൽക്കേറ്റിയ
തലയ്ക്കിരിക്കണ സാത്താൻകുഞ്ഞേ ഗെറ്റ് ഔട്ട് ഹൌസ്
പോണെങ്കിൽ പോകട്ടേ എന്തെങ്കിലുമാകട്ടേ
എന്തൊക്കെയാണേലും സീനില്ല മച്ചാനേ
കൺഫ്യൂഷൻ മാറട്ടേ ഫുൾ ടെൻഷൻ തീരട്ടേ
എന്തൊക്കെ വന്നാലും ലെറ്റ്സ് ബീ ഹാപ്പീ
മടിച്ചിടിച്ച് നിന്നിട്ടൊടുവിലു പിടിച്ചകാര്യം തുറന്നടിച്ചാ
പിടിച്ച പെണ്ണോ മുഖത്തു നോക്കി ഗെറ്റ് ഔട്ട് ഹൌസ്
കടിച്ചമർത്തിയ സങ്കടം മുഴുവൻ വടിച്ചെടുത്ത് കുപ്പിയിലാക്കീ-
ട്ടടിച്ചുതീർത്തിട്ടറച്ചുചൊല്ലീ ഗെറ്റ് ഔട്ട് ഹൌസ്
പോണെങ്കിൽ പോകട്ടേ എന്തെങ്കിലുമാകട്ടേ
എന്തൊക്കെയാണേലും സീനില്ല മച്ചാനേ
പൊല്ലാത്തവയസ്സല്ലേ ക്യാമ്പസ്സിൻ ലൈഫല്ലേ
എന്തൊക്കെ വന്നാലും ലെറ്റ്സ് ബീ ഹാപ്പീ
കുറുക്കുവഴികൾ തിരഞ്ഞു പുസ്തക കിറുക്കുവഴികൾ തുറന്നു കഷ്ടം
പിടുത്ത ലോക്കങ്ങിറക്കിവെച്ചു ഗെറ്റ് ഔട്ട് ഹൌസ്
പകച്ചുപോയൊരു ക്യാമ്പസ്സ് ലൈഫിനെ കവച്ചുവെച്ചോരു മുദ്രാവാക്യം
ഉറക്കുറക്കങ്ങുറച്ചു ചൊല്ലി ഗെറ്റ് ഔട്ട് ഹൌസ്
പോണെങ്കിൽ പോകട്ടേ എന്തെങ്കിലുമാകട്ടേ
എന്തൊക്കെയാണേലും സീനില്ല മച്ചാനേ
കാലത്തിൻ പോക്കല്ലേ പോക്കല്ലേ പൊയ്‌ക്കോട്ടെ
എന്തൊക്കെ വന്നാലും ലെറ്റ്സ് ബീ ഹാപ്പീ