ഇന്നലെ ഇന്നലെ

ഇന്നലെ ഇന്നലെ കണ്ണിൽ ഉള്ളിൽ വന്നൊരു കനവിലായ്
അങ്ങനെ അങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ
നേരം മറന്നിതാ പകലിലും ഇരവിലും..
നീളെ അലഞ്ഞിതാ..ഒരു മുഖം അരികിലായ്...
ഓ ..ഓ ...
ഇന്നലെ ഇന്നലെ കണ്മുന്നിൽ വന്നൊരു കനവിലായ്
അങ്ങനെ അങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ
ഓ ...

കാറ്റേ.. നീ ചൂളം കുത്തി കൂടെവായോ.. കാറ്റേ...
ഈ നീലാകാശത്തേരിൽ പോകാം മേഘമായ് മേഘമായ്...
കനകനൂൽ തുന്നുമീ മോഹമായ്...
പുഴ കടന്നേ... മല കടന്നേ....
വെയിലറിഞ്ഞേ.. മഴ നനഞ്ഞേ....
പലവഴിയലഞ്ഞിടും...
ഇന്നലെ ഇന്നലെ കണ്ണിൽ ഉള്ളിൽ വന്നൊരു കനവിലായ്
അങ്ങനെ അങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ

പഞ്ചവർണ്ണപ്രാവേ ..പഞ്ചവർണ്ണപ്രാവേ ..
അമ്പും വേലും കാണാൻ പോരുന്നുണ്ടോ
നെഞ്ചിനകത്താണോ പഞ്ചവാദ്യമേളം...
ജിഞ്ചക ജില്ലം ജിഞ്ചക ജില്ലം താളം
ജിഞ്ചക ജില്ലം ജിഞ്ചക ജില്ലം താളം

ആരോ എൻ ചാർത്തന്തിത്താരം പോലെ.. ആരോ
കൺചിമ്മാതെന്നെ നോക്കിക്കൊണ്ടേ മുന്നിലായ് നിന്നിതാ
മിഴികളിൽ ലോലമാം.. ഭാവമായ്..
കഥ പറഞ്ഞേ തുഴയെറിഞ്ഞേ...
ചിരി പൊഴിച്ചേ.. മനമറിഞ്ഞേ ..
സുഖലയമെഴുതിടും..
 
ഇന്നലെ ഇന്നലെ കണ്ണിൽ ഉള്ളിൽ വന്നൊരു കനവിലായ്
ഹോ..അങ്ങനെ അങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ
ഹേയ് ..നേരം മറന്നിതാ പകലിലും ഇരവിലും..
ഓ ..നീളെ അലഞ്ഞിതാ  ഒരു മുഖം അരികിലായ്...
ഓ ..ഇന്നലെ ഇന്നലെ കണ്ണിൽ ഉള്ളിൽ വന്നൊരു കനവിലായ്
അങ്ങനെ അങ്ങനെ തെന്നിത്തെന്നി മാനസം ഒഴുകവേ
ഹോ ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innale innale

Additional Info

Year: 
2018

അനുബന്ധവർത്തമാനം