ജോഷി തോമസ്‌ പള്ളിക്കൽ

Joshy Thomas Pallikkal

സംവിധായകൻ ഭ​ദ്ര​ന്‍റെ ‘ഉ​ട​യോ​ൻ’ എ​ന്ന സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യിട്ടാണ് ജോഷി തോമസ്‌ ചലച്ചിത്ര ലോകത്തേയ്ക്ക് തുടക്കം കുറിക്കുന്നത്. തുടർന്ന് ഐ.​വി.​ശ​ശി, ലാ​ൽ​ജോ​സ്, ബ്ലെ​സി​,

റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്, മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് തു​ട​ങ്ങി​യ​വ​രു​ടെ അ​സി​സ്റ്റ​ന്‍റാ​യി വ​ർ​ക്ക് ചെ​യ്തു. പ​ര​സ്യ​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ച്ചിട്ടുണ്ട്. മൺസൂൺ മാംഗോസ് എന്ന ഫഹദ് ഫാസിൽ  ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായി. മ​ല​പ്പു​റം ജി​ല്ല​യി​ൽ വ​ഴി​ക്ക​ട​വി​നു സ​മീ​പം മ​ണി​മൂ​ളി​യാ​ണ് ജോഷി തോമസിന്റെ സ്വദേശം. പുതുമുഖങ്ങളെ അണിനിരത്തി ക്യാംപസ് പശ്ചാത്തലമാക്കി "നാം" എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് കടന്നു.

Joshy Thomas Pallickal